ആന്ധ്രാപ്രദേശിലെ പള്ളിയിൽ ബോംബ് സ്‌ഫോടനമെന്ന രീതിയിൽ പ്രചരിക്കുന്ന ദൃശ്യങ്ങൾക്ക് പിന്നിൽ [24 Fact Check]

ശ്രീലങ്കയിൽ നടന്ന ബോംബ് സ്ഫോടനത്തിന്റെ ദൃശ്യങ്ങൾ തെറ്റായ രീതിയിൽ പ്രചരിക്കുന്നു. 2019 ലെ ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിൽ നടന്ന ബോംബ് സ്ഫോടനത്തിന്റെ ദൃശ്യങ്ങളാണ് തെറ്റായ രീതിയിൽ പ്രചരിക്കുന്നത്.

ആന്ധ്രാപ്രദേശിലെ പള്ളിയിൽ നടന്ന ബോംബ് സ്ഫോടനത്തിന്റെ ദൃശ്യങ്ങൾ എന്ന രീതിയിലാണ് സോഷ്യൽ മീഡിയ വഴിയുള്ള പ്രചാരണം. സ്ഫോടനത്തിൽ നിരവധി പേർ കൊല്ലപ്പെട്ടെന്നും നിരവധി പേർക്ക് പരുക്കേറ്റെന്നും വാട്സ്ആപ്പ് വഴി പ്രചരിച്ച സന്ദേശത്തിൽ പറയുന്നു. ഒരു മിനിട്ട് 36 സെക്കൻഡ് ദൈർഘ്യം വരുന്ന വിഡിയോയും പ്രചരിച്ചു.

ശ്രീലങ്കൻ തലസ്ഥാനമായ കൊളംബോയിലെ മൂന്ന് ക്രിസ്ത്യൻ പള്ളികളിലും മൂന്ന് ആഢംബര ഹോട്ടലുകളിലുമായി നടന്ന സ്ഫോടനം വലിയ പ്രാധാന്യത്തോടെയാണ് മാധ്യമങ്ങൾ അന്ന് റിപ്പോർട്ട് ചെയ്ത്. സ്ഫോടനത്തിൽ തകർന്ന പള്ളികളുടേയും മറ്റും വിഡിയോകളും ചിത്രങ്ങളും പുറത്തുവന്നിരുന്നു. ഇതേ ദൃശ്യങ്ങളാണ് തെറ്റായ തലവാചകത്തോടെ പ്രചരിക്കുന്നത്. ഗൂഗിൾ റിവേഴ്സ് ഇമേജ് വഴി ചിത്രങ്ങൾ പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകും.

Story Highlights: fact check

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top