എടപ്പാടി പളനിസ്വാമിക്കെതിരായ പരാമർശം; ഖേദം പ്രകടിപ്പിച്ച് എ. രാജ

തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്കെതിരായ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് ഡി.എം.കെ നേതാവ് എ രാജ. തന്റെ പ്രസംഗം തെറ്റിദ്ധരിക്കപ്പെട്ടു. എം. കെ സ്റ്റാലിനും പളനിസ്വാമിയും തമ്മിലുള്ള താരതമ്യം മാത്രമാണ് ചെയ്തതെന്നും രാജ വിശദീകരിച്ചു.

അവിഹിത ബന്ധത്തിൽ പിറന്ന വളർച്ചയെത്താത്ത കുഞ്ഞ് എന്നായിരുന്നു തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എടപ്പാടി പളനിസ്വാമിക്കെതിരെ രാജ നടത്തിയ പരാമർശം. നിയമാനുസൃതമായി പിറന്ന പൂർണ പക്വതയെത്തിയ കുഞ്ഞാണ് സ്റ്റാലിനെന്നും രാജ പറഞ്ഞിരുന്നു. സംഭവം വിവദമായതോടെ
അണ്ണാ ഡിഎംകെ എ. രാജയ്‌ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. അണ്ണാ ഡിഎംകെ നൽകിയ പരാതിയിൽ എ. രാജയ്‌ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.

Story Highlights: Edappady palaniswami, A Raja, M K Stallin

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top