Advertisement

‘സഖ്യത്തെക്കുറിച്ച് സംസാരിച്ചില്ല; ത്രിഭാഷാനയത്തിൽ BJP നേതാക്കൾ പ്രതികരിക്കണമെന്ന് ആവശ്യപ്പെട്ടു’; എടപ്പാടി പളനിസ്വാമി

March 26, 2025
Google News 2 minutes Read

തമിഴ്നാട്ടിൽ ബിജെപിയുമായുള്ള സഖ്യസാധ്യത തള്ളാതെ എഐഎഡിഎംകെ. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ അക്കാര്യങ്ങൾ പ്രഖ്യാപിക്കാമെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായുള്ള ചർച്ചയ്ക്ക് ശേഷം എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമിയുടെ പ്രതികരണം. ഇന്നലെ അമിത് ഷയുമായുള്ള കൂടിക്കാഴ്ചയിൽ മുല്ലപ്പെരിയാർ ജലനിരപ്പ് ഉയർത്തണമെന്ന് ആവശ്യപ്പെട്ടെന്നും എടപ്പാടി പളനിസാമി പറഞ്ഞു.

സഖ്യത്തെക്കുറിച്ച് സംസാരിച്ചില്ലെന്ന് എടപ്പാടി പളനിസ്വാമി പറഞ്ഞു. മറ്റെല്ലാം മാധ്യമശൃഷ്ടി മാത്രം. തെരഞ്ഞെടുപ്പിന് ഒരുവർഷം ബാക്കിയുണ്ട്. ദ്വിഭാഷാനയം തുടരണമെന്ന് അറിയിച്ചു. റെയിൽവേ പദ്ധതികളെക്കുറിച്ച് സംസാരിച്ചെന്നും പളനിസ്വാമി പറഞ്ഞു. തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ മറ്റ് പ്രഖ്യാപിക്കാമെന്നാണ് അദേഹത്തിന്റെ പ്രതികരണം.

Read Also: അതിര്‍ത്തി കടന്നുള്ള സഹകരണം ചര്‍ച്ച ചെയ്ത് ഇന്ത്യയും ചൈനയും; കൈലാസ് – മാനസരോവര്‍ തീര്‍ത്ഥാടനം ചര്‍ച്ചയായി

അമിത്ഷായുമായി 40 മിനിറ്റായി സംസാരിച്ചു. ബിജെപി നേതാക്കൾ ത്രിഭാഷാനയത്തിൽ സൂക്ഷ്മതയോടെ പ്രതികരിക്കണമെന്ന് ആവശ്യപ്പെട്ടു. എടപ്പാടി പളനിസ്വാമിയുടെ ആവശ്യം അമിത്ഷാ അംഗീകരിച്ചതായാണ് സൂചന. എഐഎഡിഎംകെയും ബിജെപി നേതാക്കളും തമ്മിൽ ആഴ്ചകളോളമായി തർക്കങ്ങൾ പരിഹരിക്കാൻ ചർച്ച നടത്തിവരികയായിരുന്നു. ഡിഎംകെ സംസ്ഥാനത്ത് ബിജെപിക്കെതിരെ അതിരൂക്ഷ വിമർശനവുമായി മുന്നോട്ട് പോകുമ്പോഴാണ് എടപ്പാടി പളനിസ്വാമി അമിത് ഷായെ സന്ദർശിച്ചത്.

2016-ൽ ജയലളിതയുടെ മരണത്തിനും പാർട്ടി പിളർപ്പിനും ശേഷമാണ് ബിജെപിയുമായി സഖ്യത്തിന് എഐഎഡിഎംകെ തയ്യാറായത്. എന്നാൽ 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിലും തമിഴ്‌നാട്ടിൽ ഡിഎംകെ തൂത്തുവാരി. തുടർന്ന് പളനിസ്വാമി ബിജെപിയോട് അകന്നു. 2023 സെപ്തംബറിൽ സഖ്യം പൂർണമായും രണ്ട് വഴിക്കായി. സംസ്ഥാനത്ത് ബിജെപിയെ നിയന്ത്രിക്കുന്നതിന് കെ അണ്ണാമലൈക്ക് മുകളിൽ ഒരു ഉന്നതാധികാര സ്റ്റിയറിങ് കമ്മിറ്റി വേണമെന്നാണ് എഐഎഡിഎംകെ ആവശ്യപ്പെട്ടിരിക്കുന്നത്. എഐഎഡിഎംകെയിലേക്ക് ടിടിവി ദിനകരൻ, ഒ പനീർശെൽവം എന്നിവരെ തിരികെ കൊണ്ടുവരണമെന്ന് ബിജെപിയും ആവശ്യപ്പെടുന്നുണ്ട്.

Story Highlights : Edappadi Palaniswami responds after meet Amit Shah

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here