Advertisement

രാജ്യത്ത് കൊവിഡ് കേസുകള്‍ കുത്തനെ ഉയരുന്നു

March 29, 2021
Google News 1 minute Read

രാജ്യത്ത് കൊവിഡ് കേസുകള്‍ കുത്തനെ ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 68,020 പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ രോഗബാധിതരുടെ എണ്ണം ഒരുകോടി ഇരുപതിനായിരം കടന്നു. 32,231 പേര്‍ ആശുപത്രി വിട്ടതോടെ നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 5,21, 808 ആയി.

മഹാരാഷ്ട്രയില്‍ രോഗവ്യാപനം രൂക്ഷമാക്കുന്ന സാഹചര്യത്തില്‍ വീണ്ടും ലോക്ക്ഡൗണിന് സാധ്യതയെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അറിയിച്ചു. തയാറെടുപ്പുകളുടെ രൂപരേഖ തയാറാക്കാന്‍ മുഖ്യമന്ത്രി ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇന്നലെ മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ 40, 414 പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മഹാരാഷ്ട്രക്ക് പുറമേ പഞ്ചാബ്, കര്‍ണാടക,തമിഴ്‌നാട് എന്നിവിടങ്ങളിലും രോഗബാധിതരുടെ എണ്ണം ഉയരുകയാണ്. പ്രതിദിന പോസിറ്റീവ് കേസുകളോടൊപ്പം മരണ നിരക്ക് ഉയരുന്നതും രാജ്യത്ത് ആശങ്ക ഉയര്‍ത്തുന്നു.

Story Highlights: covid: India reports 68020 new cases

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here