അരിവിതരണം തടഞ്ഞ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി; സര്‍ക്കാര്‍ ഇന്ന് ഹൈക്കോടതിയെ സമീപിക്കും

അരിവിതരണം തടഞ്ഞ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ ഇന്ന് ഹൈക്കോടതിയെ സമീപിക്കും. ഭക്ഷ്യവകുപ്പാണ് ഹൈക്കോടതിയെ സമീപിക്കുക. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണെന്ന് ചൂണ്ടിക്കാണിച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഭക്ഷ്യകിറ്റ് വിതരണം തടഞ്ഞത്.
പിന്നോക്ക വിഭാഗത്തിനും സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും നല്‍കുന്ന അരിവിതരണം തടഞ്ഞിരുന്നില്ല. ഇത് നേരത്തെ തന്നെ പ്രഖ്യാപിച്ച കാര്യമാണെന്ന് സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചിരുന്നു. എന്നാല്‍ മുന്‍ഗണനേതര വിഭാഗത്തിന് പ്രത്യേക ഇളവില്‍ അരി നല്‍കാനുള്ള സര്‍ക്കാരിന്റെ നീക്കമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തടഞ്ഞത്. എന്നാല്‍ ഇത് ബജറ്റില്‍ പ്രഖ്യാപിച്ചതാണെന്നും അതിനാല്‍ പെരുമാറ്റചട്ട ലംഘനമില്ലെന്നുമാണ് സര്‍ക്കാരിന്റെ വാദം.
Story Highlights: Food kit controversy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here