ഇരട്ടവോട്ടില്‍ ഇടപെട്ട് ഹൈക്കോടതി; ഒരാള്‍ ഒന്നില്‍കൂടുതല്‍ വോട്ടുകള്‍ ചെയ്യുന്നില്ലെന്ന് ഉറപ്പാക്കണം

ഇരട്ടവോട്ട് വിവാദത്തില്‍ ഇടപെട്ട് ഹൈക്കോടതി. ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. ഒരാള്‍ ഒന്നില്‍കൂടുതല്‍ വോട്ടുകള്‍ ചെയ്യുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍. ഒരാള്‍ ഒന്നില്‍കൂടുതല്‍ വോട്ടുകള്‍ ചെയ്യുന്നില്ലെന്ന് ഉറപ്പാക്കണം. ഇതിന് ആവശ്യമായ നടപടി തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വീകരിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.

ഇരട്ടവോട്ടുകള്‍ പരിഹരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് ഹൈക്കോടതിയെ ഇന്ന് അറിയിച്ചു.

ഇരട്ട വോട്ട് മരവിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹര്‍ജി നല്‍കിയത്. ഹര്‍ജിയില്‍ കഴിഞ്ഞ വെള്ളിയാഴ്ച്ച ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തെരഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. സിപിഐഎം ചായ്‌വുള്ള ഉദ്യോഗസ്ഥരെ ഉപയോഗിച്ച് നാല് ലക്ഷത്തിലധികം വ്യാജ വോട്ടുകള്‍ ഉണ്ടാക്കിയെന്നാണ് ചെന്നിത്തലയുടെ ആരോപണം. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കണമെന്നും, വ്യാജമായി ചേര്‍ത്ത വോട്ടുകള്‍ മരവിപ്പിക്കണമെന്നുമായിരുന്നു രമേശ് ചെന്നിത്തലയുടെ ഹര്‍ജിയിലെ ആവശ്യങ്ങള്‍.

Story Highlights: High Court

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top