കന്യാസ്ത്രീ വിഷയത്തിൽ പിയൂഷ് ഗോയലിന്റെ പ്രതികരണം വേദനാജനകം: കെസിബിസി

കന്യാസ്ത്രീ വിഷയത്തിൽ കേന്ദ്ര റെയിൽവേ മന്ത്രി പിയൂഷ് ഗോയലിന്റെ പ്രതികരണം വേദനാജനകമെന്ന് കെ.സി.ബി.സി. ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്നവരിൽ നിന്ന് ഇത്തരം പ്രസ്താവനകൾ പാടില്ല.
ഉത്തർപ്രദേശിൽ കന്യാസ്ത്രീകൾക്ക് നേരെ എന്താണുണ്ടായതെന്ന് മാധ്യമങ്ങളിലൂടെ എല്ലാവരും അറിഞ്ഞതാണ്. പ്രശ്‌നത്തിൽ കേന്ദ്രസർക്കാർ അടിയന്തരമായി ഇടപെടണമെന്നും കെ.സി.ബി.സി വക്താവ് പറഞ്ഞു.

ട്രെയിൻയാത്രയ്ക്കിടെ കന്യാസ്ത്രീകൾ ആക്രമിക്കപ്പെട്ട സംഭവം നിഷേധിച്ച് പിയൂഷ് ഗോയൽ രംഗത്തെത്തിയിരുന്നു. കന്യസ്ത്രീകളുടെ രേഖകൾ പരിശോധിക്കുക മാത്രമാണുണ്ടായതെന്നും ആക്രമണമുണ്ടായെന്ന വാദം നുണ പ്രചാരണമാണെന്നും റെയിൽവേ മന്ത്രി പറഞ്ഞു. ബിജെപിയുടെ പ്രചാരണ പരിപാടിക്കിടെയായിരുന്നു റെയിൽവേ മന്ത്രിയുടെ പ്രതികരണം.

Story Highlights: Piyush goyal, Nun, Attack, KCBC

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top