ലൗ ജിഹാദ് വിവാദം; ജോസ് കെ മാണി സഭയുടെ നിലപാട് തള്ളി: എം ടി രമേശ്

ലൗ ജിഹാദ് വിവാദത്തില്‍ നിലപാട് തിരുത്തിയ ജോസ് കെ മാണി സഭയുടെ നിലപാട് തള്ളിക്കളയുകയാണ് ചെയ്തതെന്ന് ബിജെപി നേതാവ് എം ടി രമേശ്. സിപിഐഎം കൂട്ടുകെട്ടാണ് ഇതിന് കാരണം. ലൗ ജിഹാദ് യാഥാര്‍ത്ഥ്യമാണെന്ന് വ്യത്യസ്ത സമൂഹങ്ങള്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Read Also : എകെജിക്ക് ശേഷം കേരള ജനത സ്വീകരിച്ച നേതാവാണ് കുമ്മനമെന്ന് എം ടി രമേശ്

സിപിഐഎം- കോണ്‍ഗ്രസ് ബന്ധമില്ലാത്ത ആളെന്ന നിലയിലാണ് സി ഒ ടി നസീറിന് പിന്തുണ നല്‍കിയത്. ബിജെപി എടുക്കുന്ന തീരുമാനത്തിനൊപ്പം അണികള്‍ നില്‍ക്കും. അരി വിതരണത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെടുത്ത നടപടിയില്‍ കോടതിക്ക് ഇടപെടാന്‍ സാധിക്കില്ല. നിലവിലെ കോടതി ഉത്തരവില്‍ തെരഞ്ഞെടുപ്പ് കമ്മീഷനാണ് വ്യക്തത വരുത്തേണ്ടതെന്നും എം ടി രമേശ് ട്വന്റിഫോറിനോട് പറഞ്ഞു.

അതേസമയം ജോസ് കെ മാണിയുടെ ‘ലവ് ജിഹാദ്’ പ്രസ്താവന സമൂഹത്തെ ഭിന്നിപ്പിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ പറഞ്ഞു. ഇത്തരം ഒരു നിലപാട് പ്രതീക്ഷിച്ചില്ല. ഇടതുപക്ഷം ഈ നിലപാടിനോട് യോജിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

Story Highlights: m t ramesh, jose k mani

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top