ലൗ ജിഹാദ് പരാമര്‍ശം തള്ളി സിപിഐ

ലൗ ജിഹാദ് പരാമര്‍ശം തള്ളി സിപിഐ. മത മൗലിക വാദികളാണ് ഇത്തരം പ്രചാരണങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. ജോസ് കെ. മാണിയുടേത് വ്യക്തിപരമായ നിലപാടാണെന്നും കാനം രാജേന്ദ്രന്‍ പ്രതികരിച്ചു.

മതമൗലിക വാദികളാണ് ഇത്തരം പ്രചാരണം നടത്തുന്നത്. കേരളത്തില്‍ ഇടത് മുന്നണിയുടെ ചര്‍ച്ചകളില്‍ ഇതുവരെ ലൗ ജിഹാദ് കടന്നുവന്നിട്ടില്ല. ജോസ് കെ. മാണി ലൗ ജിഹാദിനെക്കുറിച്ച് എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അത് എല്‍ഡിഎഫിന്റെ അഭിപ്രായമല്ല, അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെ അഭിപ്രായമാണെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.

അതേസമയം, ലൗ ജിഹാദ് വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്ന് കത്തോലിക്ക സഭ ആവശ്യപ്പെട്ടു. കേരളത്തില്‍ ലൗ ജിഹാദ് ഉണ്ടോയെന്ന് വ്യക്തമാക്കാനുള്ള ഉത്തരവാദിത്വം സര്‍ക്കാരിനുണ്ട്. ആരോപണങ്ങളില്‍ സര്‍ക്കാര്‍ ഗൗരവമായ അന്വേഷണം നടത്തിയിട്ടില്ലെന്ന് കെസിബിസി വക്താവ് ഫാ. ജേക്കബ് പാലയ്ക്കാപ്പിള്ളി ട്വന്റിഫോറിനോട് പറഞ്ഞു. ജോസ് കെ. മാണിയുടെ പ്രതികരണം പ്രതീക്ഷയോടെ കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ, ലൗ ജിഹാദിനെക്കുറിച്ചുള്ള ജോസ് കെ. മാണിയുടെ പരാമര്‍ശത്തെക്കുറിച്ച് തനിക്ക് അറിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചു. ജോസ് കെ. മാണിയുടെ പരാമര്‍ശത്തോട് മുഖ്യമന്ത്രിയും ഘടക കക്ഷികളും പ്രതികരിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനും ആവശ്യപ്പെട്ടു.

Story Highlights: Love Jihad

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
സംസ്ഥാനത്ത് നാളെ മുതൽ രാത്രികാല കർഫ്യു
കർഫ്യു രാത്രി 9 മുതൽ രാവിലെ 5 വരെ
മാളുകളും തീയറ്ററുകളും രാത്രി 7 വരെ മാത്രം
വർക്ക് ഫ്രം ഹോം നടപ്പിലാക്കും
സ്വകാര്യ ട്യൂഷൻ ഒഴിവാക്കും
Top