പെരിയ ഇരട്ടക്കൊലക്കേസ് : റിമാൻഡ് പ്രതികളെ സിബിഐ ഇന്ന് ചോദ്യം ചെയ്യും

cbi interrogate periya murder case

പെരിയ ഇരട്ട കൊലപാതകക്കേസിൽ റിമാൻഡ് പ്രതികളെ സിബിഐ ഇന്ന് ചോദ്യം ചെയ്യും. കണ്ണൂർ സെൻട്രൽ ജയിലിലെത്തി അന്വേഷണസംഘ തലവൻ അനന്തകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ ചോദ്യം ചെയ്യുക.

റിമാൻഡിലുള്ള 11 പേരെയും സംഘം ചോദ്യം ചെയ്യും.പ്രതികളെ ജയിലിലെത്തി ചോദ്യം ചെയ്യാൻ കഴിഞ്ഞ ദിവസം എറണാകുളം സിബിഐ കോടതി അനുമതി നൽകിയിരുന്നു. മുഴുവൻ പ്രതികളേയും ചോദ്യം ചെയ്യുന്നതിനാൽ കൂടുതൽ ദിവസമെടുത്താവും സിബിഐ ചോദ്യം ചെയ്യൽ പൂർത്തിയാക്കുക.

Story Highlights: cbi, periya murder case

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
CLOSE
CLOSE
Top