‘മഞ്ചേശ്വരത്ത് സുരേന്ദ്രനെ ജയിപ്പിക്കാൻ സിപിഐഎം വോട്ട് കച്ചവടം’; ആരോപണവുമായി വി. ഡി സതീശൻ

വോട്ട് കച്ചവടമെന്ന ആരോപണവുമായി കോൺഗ്രസ് നേതാവ് വി. ഡി സതീശൻ വീണ്ടും രംഗത്ത്. മഞ്ചേശ്വരത്ത് ബിജെപി അദ്ധ്യക്ഷൻ സുരേന്ദ്രനെ വിജയിപ്പിക്കാൻ സിപിഐഎം വോട്ട് കച്ചവടം നടത്തുമെന്ന് വി. ഡി സതീശൻ ട്വന്റിഫോറിനോട് പറഞ്ഞു.

ഇക്കാര്യത്തിൽ ഇരു പാർട്ടികളും തമ്മിൽ ധാരണയായി കഴിഞ്ഞു. തനിക്ക് അതിനുള്ള തെളിവുകൾ ലഭിച്ചിട്ടുണ്ട്. മഞ്ചേശ്വരത്ത് നിന്ന് കോൺഗ്രസിന്റെ ബൂത്ത് കമ്മിറ്റികൾ തെളിവുകൾ കൈമാറിയിട്ടുണ്ട്. ഇത് കൂടാതേ ആറ് മണ്ഡലങ്ങളിൽ കൂടി ബിജെപി-സിപിഐഎം വോട്ട് കച്ചവടം നടക്കുമെന്നും വി. ഡി സതീശൻ പറഞ്ഞു. ആ ആറ് മണ്ഡലങ്ങളിലെ തെളിവുകൾ ശേഖരിക്കുകയാണെന്നും അദ്ദേഹം അവകാശപ്പെട്ടു.

Story Highlights: V D Satheesan, Assembly election 2021

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top