പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പാലക്കാടെത്തും

PM narendra modi reach palakkad today

പ്രധാനമന്ത്രി നരേന്ദ്ര മോദി തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ഇന്ന് പാലക്കാടെത്തും. രാവിലെ 10.30 ഓടെ പാലക്കാട് ഇന്ദിര ഗാന്ധി സ്റ്റേഡിയത്തിൽ ഹെലികോപ്ടർ ഇറങ്ങുന്ന മോദി മൈതാനത്ത് ബിജെപിയുടെ റാലിയിൽ പ്രസംഗിക്കും.

ജില്ലയിലെ 12 സ്ഥാനാർത്ഥികളും നരേന്ദ്ര മോദിയുടെ റാലിയിൽ പങ്കെടുക്കും. പരിപാടിക്കുള്ള ഒരുക്കങ്ങൾ എല്ലാം പൂർത്തിയായി. പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് വൻ സുരക്ഷയാണ് പാലക്കാട് നഗരത്തിൽ ഒരുക്കിയിരിക്കുന്നത്.

നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്‌നാട്ടിലും പുതുച്ചേരിയിലും പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് പ്രചരണത്തിന് എത്തും. ബിജെപി സംസ്ഥാന അധ്യക്ഷൻ എൽ മുരുകൻ മത്സരിക്കുന്ന തമിഴ്‌നാട്ടിലെ ധാരാപുരത്ത് ഉച്ചയ്ക്ക് 12.50 നാണ് ആദ്യ പരിപാടി. വൈകിട്ട് 4.30 ന് പുതുച്ചേരിയിലെ പൊതുസമ്മേളനത്തിലും പ്രധാനമന്ത്രി പങ്കെടുക്കും.

Story Highlights: PM narendra modi reach palakkad today

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top