കണ്ണൂരിൽ ഗർഭിണി സഞ്ചരിച്ച കാർ ബിജെപി പ്രവർത്തകർ അടിച്ച് തകർത്തതായി പരാതി

കണ്ണൂർ പയ്യന്നൂരിൽ ഗർഭിണി സഞ്ചരിച്ച കാർ ബിജെപി പ്രവർത്തകർ അടിച്ച് തകർത്തതായി പരാതി. കല്ല്യാശേരി മണ്ഡലത്തിലെ ബിജെപിയുടെ റോഡ് ഷോയ്ക്കിടെയാണ് സംഭവം.

തിങ്കളാഴ്ച വൈകീട്ട് ആറ് മണിയോടെയാണ് സംഭവം നടന്നത്. എട്ട് മാസം ഗർഭിണിയായ ചെറുതാഴം സ്വദേശിനി നാസിലയെ കാറിൽ പയ്യന്നൂരിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ആക്രമണം നടന്നത്. കല്ല്യാശേരിയിലെ എൻ.ഡി.എ സ്ഥാനാർത്ഥിയുടെ റോഡ് ഷോയ്ക്കിടെ ബിജെപി പ്രവർത്തകർ പയ്യന്നൂർ എടാട്ട് വച്ച് വാഹനം തടഞ്ഞ് ആക്രമിച്ചതായാണ് പരാതി. യുവതിയെ ഉടൻ ആശുപത്രിയിലെത്തിക്കണമെന്ന് വാഹനത്തിൽ ഒപ്പമുണ്ടായിരുന്ന ഭർത്താവും സഹോദരനും ആവശ്യപ്പെട്ടെങ്കിലും പ്രവർത്തകർ അനുവദിച്ചില്ല. ഇതിന് പിന്നാലെ വാഹനത്തിന്റെ ചില്ല് അടിച്ചു തകർത്തുവെന്നും ബന്ധുക്കൾ പറയുന്നു.

നാട്ടുകാർ ഇടപെട്ടതോടെയാണ് പ്രവർത്തകർ പിന്മാറിയത്. ഇതിനിടെ ബോധരഹിതയായ യുവതിയെ മറ്റൊരു വാഹനത്തിൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. യുവതിയുടെ കുടുംബത്തിന്റെ പരാതിയിൽ പയ്യന്നൂർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Story Highlights: Attack, Kallyaserry, Kannur, Bjp

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top