രാജ്യസഭാ തെരഞ്ഞെടുപ്പ്; നിലപാട് തിരുത്തി തെരഞ്ഞെടുപ്പ് കമ്മീഷന്‍

രാജ്യസഭാ തെരഞ്ഞെടുപ്പ് വിഷയത്തില്‍ വീണ്ടും നിലപാട് തിരുത്തി തെരഞ്ഞെടുപ്പ് കമ്മീഷന്‍. നിയമസഭാ കാലാവധി അവസാനിക്കും മുന്‍പ് തെരഞ്ഞെടുപ്പ് നടത്തുമെന്ന് അറിയിച്ചത് രേഖപ്പെടുത്തേണ്ടെന്ന് കമ്മീഷന്‍ ഹൈക്കോടതിയില്‍ നിലപാട് സ്വീകരിച്ചു. തിങ്കളാഴ്ച നിലപാട് സ്വീകരിക്കാമെന്നും കമ്മീഷന്‍ അറിയിച്ചു. തനിക്ക് സംഭവിച്ച പിഴവാണ് ആദ്യത്തെ നിലപാട് എന്നും കമ്മീഷന്‍ അഭിഭാഷകന്‍ ഹൈക്കോടതിയെ അറിയിച്ചു.

ഈ നിയമസഭയുടെ കാലാവധി തീരും മുന്‍പ് തന്നെ രാജ്യസഭാ തെരഞ്ഞെടുപ്പ് നടത്തുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കേസ് പരിഗണിച്ചപ്പോള്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നത്. എന്നാല്‍ തൊട്ടുപിന്നാലെ അഭിഭാഷകന്‍ ഇത് തിരുത്തി രംഗത്ത് എത്തി. തനിക്ക് സംഭവിച്ച പിഴവാണ് ആദ്യത്തെ നിലപാട് എന്ന് കമ്മീഷന്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

വാക്കാല്‍ താന്‍ നടത്തിയ പരാമര്‍ശത്തിലാണ് ഇത്തരമൊരു പിഴവ് ഉണ്ടായത്. നിയമസഭാ കാലാവധി അവസാനിക്കും മുന്‍പ് തെരഞ്ഞെടുപ്പ് നടത്തുമെന്ന ഭാഗം രേഖപ്പെടുത്തേണ്ടെന്ന് അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. തിങ്കളാഴ്ച കൃത്യമായ വിവരം അറിയിക്കാമെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഇക്കാര്യം കോടതി അംഗീകരിച്ചു. തിങ്കഴാഴ്ച ഈ കേസ് വീണ്ടും പരിഗണിക്കും.

Story Highlights: Rajya Sabha elections

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top