ബോളിവുഡ് താരം അജാസ് ഖാൻ അറസ്റ്റിൽ

ബോളിവുഡ് താരം അജാസ് ഖാൻ അറസ്റ്റിൽ. നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോയാണ് ലഹരിമരുന്ന് കേസിൽ നടനെ അറസ്റ്റ് ചെയ്തത്.
വീട്ടിൽ നിന്ന് ലഹരി മരുന്ന് കണ്ടെത്തിയതിനെ തുടർന്ന് ഇന്നലെ മുംബൈ വിമാനത്താവളത്തിൽ നിന്ന് താരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിനൊടുവിൽ ഇന്ന് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
ആൽപറാസോലാം ഗുളികകളാണ് അജാസ് ഖാന്റെ വീട്ടിൽ നിന്ന് കണ്ടെത്തിയത്. മയക്കുമരുന്ന് മാഫിയയായ ഷാദാബ് ബടാട്ട സിൻഡിക്കേറ്റിന്റെ ഭാഗമാണ് അജാസ് ഖാനെന്നാണ് നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ പറയുന്നത്.
Story Highlights: Actor Ajaz Khan Arrested
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here