കായംകുളത്തെ യുഡിഎഫ് സ്ഥാനാർത്ഥിയുടെ വീട് ആക്രമിച്ചതായി പരാതി

കായംകുളത്തെ യുഡിഎഫ് സ്ഥാനാർത്ഥി അരിത ബാബുവിന്റെ വീട് ആക്രമിച്ചതായി പരാതി. വീടിന്റെ ജനൽ ചില്ലുകൾ തല്ലി തകർത്തതായി ആരോപണമുണ്ട്. ആക്രമണത്തിന് പിന്നിൽ സിപിഐഎം പ്രവർത്തകരാണെന്ന് കോൺഗ്രസ് ആരോപിച്ചു.

അരിതയുടെ വീടിന്റെ വീഡിയോ സിപിഐഎം പ്രവർത്തകർ അടുത്തിടെ സാമൂഹ്യ മാധ്യമങ്ങളിലൂടെ തത്സമയം പ്രചരിപ്പിച്ചിരുന്നു. ഫേയ്സ്ബുക്ക് ലൈവ് ചെയ്തയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

നേരത്തേ അരിത ബാബുവിന്റെ പോസ്റ്റർ ഒട്ടിച്ച കോൺഗ്രസ് പ്രവർത്തകർക്ക് നേരെ ആക്രമണം നടന്നതായി പരാതി ഉയർന്നിരുന്നു. വീടിന് സമീപം പോസ്റ്റർ പതിക്കുകയായിരുന്ന പ്രവർത്തകരെ മർദിച്ചതായായിരുന്നു ആരോപണം.

Story Highlights: Aritha babu

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
CLOSE
CLOSE
Top