കുന്ദമംഗലത്ത് മുസ്ലിം ലീഗ് സ്വതന്ത്രനായി കോണ്‍ഗ്രസ് നേതാവ് ദിനേശ് പെരുമണ്ണ

dinesh perumanna

കുന്ദമംഗലം മണ്ഡലത്തിലെ പ്രധാന രാഷ്ട്രീയ സംസാര വിഷയം മുസ്ലിം ലീഗ് സ്വതന്ത്രനെ ഇറക്കിയുള്ള മത്സരം. യുഡിഎഫ് ലീഗിന് നല്‍കിയ സീറ്റില്‍ കോണ്‍ഗ്രസ് നേതാവായ ദിനേശ് പെരുമണ്ണ സ്വതന്ത്രമായാണ് മത്സരിക്കുന്നത്. മണ്ഡലത്തിലെ സാമുദായിക സമവാക്യമാണ് സ്വതന്ത്ര പരീക്ഷണത്തിന് ലീഗിനെ പ്രേരിപ്പിച്ചത്. ലീഗിന്റെ വിശാല കാഴ്ചപ്പാടില്‍ നിന്നാണ് സ്വതന്ത്ര പരീക്ഷണമെന്ന് യുഡിഎഫ് വിശദീകരിച്ചു.

എന്നാല്‍ കോണ്‍ഗ്രസ്, ലീഗ്, ബിജെപി ധാരണയാണ് മണ്ഡലത്തില്‍ കോണി ചിഹ്നം ഒഴിവാക്കാന്‍ കാരണമെന്ന് സിറ്റിംഗ് എംഎല്‍എയും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ പി ടി എ റഹീം പറയുന്നു. വികസനം മുന്‍നിര്‍ത്തിയാണ് റഹീമിന്റെ പ്രചരണം.

മണ്ഡലത്തില്‍ ബിജെപി കോഴിക്കോട് ജില്ലാ പ്രസിഡന്റ് വി കെ സജീവന്‍ നേരിട്ട് കളത്തിലിറങ്ങി. മണ്ഡലത്തില്‍ മറ്റ് സഖ്യങ്ങളില്ലെന്ന് ബിജെപി. മണ്ഡലത്തില്‍ സ്വന്തം ചിഹ്നത്തില്‍ മത്സരിക്കുന്ന ഏക പാര്‍ട്ടി ബിജെപിയാണെന്നും സ്ഥാനാര്‍ത്ഥിയുടെ പരിഹാസം. ഭൂരിപക്ഷ സമുദായ സ്വാധീനമുള്ള മണ്ഡലത്തില്‍ മുസ്ലിം ലീഗിന്റെ പിന്തുണയുള്ള സ്വതന്ത്രന്‍ അറ്റകൈ പ്രയോഗമാണ്, ഇടത് അടിത്തറയുള്ള ഇവിടെ പഴയ ലീഗ് നേതാവിന്റെ സ്വാധീനം കൂടി ആകുമ്പോള്‍ ജയിക്കാന്‍ പ്രയാസമില്ലെന്ന് എല്‍ഡിഎഫും കരുതുന്നു. 30,000 ത്തോളം വോട്ടുള്ള കുന്ദമംഗലം ബിജെപി മുന്നേറ്റം ആഗ്രഹിക്കുന്ന എ ക്ലാസ്സ് പട്ടികയിലാണ്.

Story Highlights: muslim league, congress, assembly elections 2021

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top