കൊവിഡ് പിടിപെട്ടു; പ്രചാരണം ഡിജിറ്റലാക്കി മക്കള്‍ നീതി മയ്യത്തിന്റെ മലയാളി സ്ഥാനാര്‍ത്ഥി

തെരഞ്ഞെടുപ്പ് കാലത്ത് കൊവിഡ് പിടിപ്പെട്ടതിനെ തുടര്‍ന്ന് പ്രചാരണം ഡിജിറ്റലാക്കിയ ഒരു മലയാളി സ്ഥാനാര്‍ത്ഥിയുണ്ട് തമിഴ്‌നാട്ടില്‍. ചെന്നൈ വേളാച്ചരിയിലെ മക്കള്‍ നീതി മയ്യം സ്ഥാനാര്‍ത്ഥി സന്തോഷ് ബാബുവാണ് ഡിജിറ്റല്‍ പ്രചാരണരീതി കൊണ്ട് ഈ മഹാമാരി കാലത്തെ അതിജീവിക്കുന്നത്. സന്തോഷ് ബാബുവിന് വോട്ട് അഭ്യര്‍ത്ഥിച്ച് ഒരു കൂട്ടം മലയാളികളും രംഗത്തുണ്ട്.

തമിഴ്‌നാട്ടിലെ മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനായ സന്തോഷ് ബാബു തിരുവനന്തപുരം പട്ടം സ്വദേശിയാണ്. മക്കള്‍ നീതി മയ്യത്തിന്റെ ജനറല്‍ സെക്രട്ടറി കൂടിയാണ് സന്തോഷ് ബാബു. പ്രചാരണവുമായി മുന്നോട്ടുപോകുന്നതിനിടെ കൊവിഡ് പിടിപെട്ടു. പിന്നീടങ്ങോട്ട് പ്രചാരണം ഡിജിറ്റലായി. സജീവമായി രംഗത്തുള്ള മക്കള്‍ നീതി മയ്യം പ്രവര്‍ത്തകര്‍ തെരുവുകളില്‍ എല്‍ഇഡി സ്‌ക്രീന്‍ സ്ഥാപിച്ചും വോട്ടര്‍മാരോട് വിഡിയോ കോള്‍ വഴി സംസാരിച്ചും സ്ഥാനാര്‍ത്ഥി വോട്ടുറപ്പിക്കുന്നു.

കനത്ത ചൂടിനെ അവഗണിച്ച് സന്തോഷ് ബാബുവിന് വേണ്ടി വോട്ട് അഭ്യര്‍ത്ഥിച്ച് ചെന്നൈ മലയാളികള്‍ രംഗത്തുണ്ട്. ഓരോ വാര്‍ഡുകളിലും ജനങ്ങളുടെ ആവശ്യമനുസരിച്ച് പ്രത്യേക പ്രകടനപത്രിക ഇറക്കി സന്തോഷ് കുമാര്‍ ശ്രദ്ധ പിടിച്ചുപറ്റി. 2016ല്‍ ഡിഎംകെ ജയിച്ച മണ്ഡലത്തില്‍ ഇത്തവണ സഖ്യകക്ഷിയായ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാണ് പ്രധാന എതിരാളി.

Story Highlights: makkal neethi mayyam, election, tamilnadu

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top