കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യത്തിന് ചിഹ്നമായി ടോര്‍ച്ച് അനുവദിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

kamalhasan

തമിഴ് സിനിമാ നടന്‍ കമല്‍ഹാസന്റെ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യത്തിന്(എംഎന്‍എം) വരുന്ന തെരഞ്ഞെടുപ്പുകളില്‍ ചിഹ്നമായി ടോര്‍ച്ച് അനുവദിച്ചു. ചിഹ്നമായി ടോര്‍ച്ച് അനുവദിക്കാത്തതിന് എതിരെ കമല്‍ഹാസന്‍ കോടതിയെ സമീപിച്ചിരുന്നു. തമിഴ്‌നാട്ടിലെ 234 മണ്ഡലങ്ങളിലും മത്സരിക്കാന്‍ ടോര്‍ച്ച് ചിഹ്നമായി ലഭിച്ചിരിക്കുന്നുവെന്ന് കമല്‍ഹാസന്‍ ട്വീറ്റ് ചെയ്തു. തെരഞ്ഞെടുപ്പ് കമ്മീഷന് അദ്ദേഹം നന്ദി അറിയിച്ചു.

2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ടോര്‍ച്ച് ചിഹ്നത്തില്‍ മത്സരിച്ച പാര്‍ട്ടി സംസ്ഥാനത്ത് ഒട്ടാകെ 3.77 ശതമാനം വോട്ട് നേടിയിരുന്നു.

Read Also : കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദിന് പിന്തുണ പ്രഖ്യാപിച്ച് കമല്‍ഹാസന്‍

കഴിഞ്ഞ മാസം വരെ പാര്‍ട്ടിക്ക് ടോര്‍ച്ച് ചിഹ്നം അനുവദിച്ച് കിട്ടിയിരുന്നില്ല. എന്നാല്‍ പുതുച്ചേരിയില്‍ പാര്‍ട്ടിക്ക് ടോര്‍ച്ച് തന്നെ ചിഹ്നമായി ലഭിച്ചിരുന്നു. തമിഴ്‌നാട്ടിലെ നിയമസഭ തെരഞ്ഞെടുപ്പ് ഏപ്രില്‍- മെയ് മാസത്തില്‍ ഉണ്ടായേക്കുമെന്നാണ് സൂചന.

Story Highlights – kamalhasan, makkal neethy mayyam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top