എച്ച്. ഡി ദേവഗൗഡയ്ക്കും ഭാര്യയ്ക്കും കൊവിഡ്

മുൻ പ്രധാനമന്ത്രി എച്ച്. ഡി ദേവഗൗഡയ്ക്കും ഭാര്യ ചെന്നമ്മയ്ക്കും കൊവിഡ് സ്ഥിരീകരിച്ചു. ദേവഗൗഡ തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.

കൊവിഡ് ലക്ഷണങ്ങളെ തുടർന്നാണ് ദേവഗൗഡയേയും ഭാര്യയേയും പരിശോധനയ്ക്ക് വിധേയരാക്കിയത്. ഇന്നാണ് പരിശോധനാഫലം വന്നത്. താനും ഭാര്യയും മറ്റ് കുടുംബാംഗങ്ങളും വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയാണെന്ന് ദേവഗൗഡ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ താനും കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ടവർ കൊവിഡ് പരിശോധന നടത്തണമെന്നും പരിഭ്രാന്തരാകേണ്ടതില്ലെന്നും ദേവഗൗഡ ട്വീറ്റിൽ വ്യക്തമാക്കി.

Story Highlights: H D Devagowda, covid 19

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
സംസ്ഥാനത്ത് നാളെ മുതൽ രാത്രികാല കർഫ്യു
കർഫ്യു രാത്രി 9 മുതൽ രാവിലെ 5 വരെ
മാളുകളും തീയറ്ററുകളും രാത്രി 7 വരെ മാത്രം
വർക്ക് ഫ്രം ഹോം നടപ്പിലാക്കും
സ്വകാര്യ ട്യൂഷൻ ഒഴിവാക്കും
Top