ഇഡി ഉദ്യോഗസ്ഥര്‍ക്ക് എതിരായ ക്രൈംബ്രാഞ്ച് കേസ്; എഫ്‌ഐആര്‍ അസംബന്ധമെന്ന് ഇഡി; കേസ് ഡയറി ആവശ്യപ്പെട്ടു

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ക്ക് എതിരായ ക്രൈംബ്രാഞ്ച് എഫ്‌ഐആര്‍ അസംബന്ധമെന്ന് ഇഡി ഹൈക്കോടതിയില്‍. അന്വേഷണം പ്രമുഖരിലേക്ക് നീണ്ടാല്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ് എടുക്കുകയാണോ വേണ്ടതെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ചോദിച്ചു.

ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കേസ് ഡയറിയും വിശദാംശങ്ങളും കൈമാറണമെന്ന് ഇഡി ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇഡി ഉദ്യോഗസ്ഥര്‍ക്ക് എതിരെയുള്ള കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് നല്‍കിയ ഹര്‍ജിയിലാണ് നിലവില്‍ വാദം പുരോഗമിക്കുന്നത്.

കേരളാ പൊലീസിനെതിരെ ഇഡി കേസ് എടുക്കുമെന്ന മുന്നറിയിപ്പും തുഷാര്‍ മേത്ത നല്‍കി. കേരളാ പൊലീസ് ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരെ വ്യാജ തെളിവുകളുണ്ടാക്കുകയാണ്. ഇഡിയുടെ അന്വേഷണത്തിലേക്ക് കടന്നുകയറാന്‍ ഒരു ഏജന്‍സിക്കും അനുവാദമില്ലെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത അറിയിച്ചു.

അന്വേഷണം പ്രമുഖരിലേക്ക് നീണ്ടാല്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ് എടുക്കുകയാണോ വേണ്ടതെന്ന് ഇഡി ചോദിച്ചു. ഇഡിയുടെ അന്വേഷണം ശരിയായ രീതിയിലാണോ നടക്കുന്നതെന്നാണ് പരിശോധിച്ചതെന്ന് സംസ്ഥാന സര്‍ക്കാര്‍ മറുപടി നല്‍കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
സംസ്ഥാനത്ത് നാളെ മുതൽ രാത്രികാല കർഫ്യു
കർഫ്യു രാത്രി 9 മുതൽ രാവിലെ 5 വരെ
മാളുകളും തീയറ്ററുകളും രാത്രി 7 വരെ മാത്രം
വർക്ക് ഫ്രം ഹോം നടപ്പിലാക്കും
സ്വകാര്യ ട്യൂഷൻ ഒഴിവാക്കും
Top