പോസ്റ്റൽ വോട്ടുകൾ വിവി പാറ്റുകൾക്കൊപ്പം സ്ട്രോങ് റൂമിൽ സൂക്ഷിക്കണം: ഹൈക്കോടതി

high court postel votes

പോസ്റ്റൽ വോട്ടുകളുടെ കാര്യത്തിൽ നിർണായക വിധിയുമായി ഹൈക്കോടതി. പോസ്റ്റൽ വോട്ടുകൾ വിവി പാറ്റുകൾക്കൊപ്പം സ്ട്രോങ് റൂമിൽ സൂക്ഷിക്കണം എന്നാണ് ഹൈക്കോടതി ഉത്തരവ്. വോട്ടറുടെ മിന്നിൽ വച്ച് തന്നെ പോസ്റ്റൽ വോട്ട് സീൽ ചെയ്യുകയും ഇത് വിഡിയോയിൽ പകർത്തുകയും വേണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു.

ഇരട്ട വോട്ടിലും ഹൈക്കോടതി വിധി പുറപ്പെടുവിച്ചിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാർഗനിർദ്ദേശം അംഗീകരിച്ചുകൊണ്ടാണ് ഹൈക്കോടതി വിധി. ഇരട്ട വോട്ട് ഉള്ളവർ ഒറ്റ വോട്ട് മാത്രമേ ചെയ്യുന്നുള്ളൂ എന്ന് ഉറപ്പുവരുത്തണം. ഇക്കാര്യത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ മാർഗനിർദ്ദേശം കോടതി അംഗീകരിച്ചു. ആവശ്യമെങ്കിൽ കേന്ദ്രസേനയെ വിന്യസിക്കാം. കയ്യിലെ മഷി മായ്ച്ചു കളയുന്നുണ്ടോ എന്ന് കൃത്യമായി പരിശോധിക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു.

രമേശ് ചെന്നിത്തലയും തെരഞ്ഞെടുപ്പ് കമ്മീഷനും ഇക്കാര്യം മുന്നോട്ടുവച്ചിരുന്നു. ഇരട്ട് വോട്ട് ഉള്ളവരെ നിലവിൽ വോട്ട് ചെയ്യിക്കാതിരിക്കാനാവില്ല. വോട്ടർ പട്ടിക പുനപരിശോധിക്കാൻ ഇപ്പോൾ നിർവാഹമില്ല എന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിരുന്നു. ചെന്നിത്തലയുടെ ഹർജിയിൽ ഭാഗികമായ കാര്യങ്ങൾ കോടതി അംഗീകരിച്ചു. ഇരട്ട വോട്ടുള്ളവരുടെ വോട്ട് മരവിപ്പിക്കണം എന്നതും ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണം എന്നതുമായ ആവശ്യങ്ങൾ കോടതി നിരസിച്ചു.

Story Highlights: high court verdict on postal votes

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top