ഫഹദ് ഫാസിലും ദിലീഷ് പോത്തനും വീണ്ടും ഒന്നിക്കുന്നു; ജോജി ടീസർ പുറത്ത്

ഫഹദ് ഫാസിലും ദിലീഷ് പോത്തനും വീണ്ടും ഒന്നിക്കുന്ന ജോജി എന്ന ചിത്രത്തിന്റെ ടീസർ പുറത്ത്. ഫഹദ് ഫാസിലിന് പുറമെ ബാബുരാജ് ഷമ്മി തിലകൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.
എഞ്ചിനീയറിംഗ് പഠനം പാതിവഴിയിൽ ഉപേക്ഷിച്ച യുവാവാണ് ജോജി. ജോജിയായി ചിത്രത്തിൽ വേഷമിടുന്നത് ഫഹദ് ഫാസിലാണ്. ധനികനായ പ്ലാന്റേഷൻ വ്യവസായിയുടെ മകനാണ് ജോജി.
ധഎങ്ങനെയെങ്കിലും പണം സമ്പാധിച്ച് ധനികനായ എൻആർഐ ആകുകയെന്നതാണ് ജോജിയുടെ ലക്ഷ്യം. കുടുംബത്തിൽ സംഭവിക്കുന്ന അപ്രതീക്ഷിത സംഭവവികാസങ്ങൾക്ക് പിന്നാലെ തന്റെ പദ്ധതി നടപ്പിലാക്കാൻ ജോജി തീരുമാനിക്കുന്നു. തുടർന്ന് ജോജിയുടെ ജീവിതത്തിൽ നടക്കുന്ന സംഭവങ്ങളാണ് ചിത്രം.
ദിലീഷ് പോത്തൻ സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് ശ്യാം പുഷ്‌കരനാണ്. ഭാവനാ സ്റ്റുഡിയോസ് ആണ് നിർമാണം.
Story Highlights: joji teaser released
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here