Advertisement

ഓപ്പറേഷൻ കമല; ബിഎസ് യെദ്യൂരപ്പക്കെതിരെ അന്വേഷണത്തിന് അനുമതി

March 31, 2021
Google News 2 minutes Read
probe Yediyurappa Operation Kamala

കർണാടകയിൽ ഏറെ വിവാദം സൃഷ്ടിച്ച ഓപ്പറേഷൻ കമല വിവാദത്തിൽ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയ്ക്കെതിരെ അന്വേഷണത്തിന് അനുമതി നൽകി ഹൈക്കോടതി. അന്വേഷണം സ്റ്റേ ചെയ്ത 2019 ഫെബ്രുവരിയിലെ മുൻകാല ഉത്തരവ് തള്ളിക്കൊണ്ടാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.

സംസ്ഥാനത്ത് സഖ്യസർക്കാരിനെ താഴെയിറക്കാനായി ജെഡിഎസ് എംഎൽഎയെ കൂറുമാറ്റാൻ അദ്ദേഹത്തിന്റെ മകന് പണവും പദവിയും വാഗ്ദാനം ചെയ്തുവെന്ന കേസിലാണ് യെദ്യൂരപ്പ അന്വേഷണം നേരിടേണ്ടി വരിക. ഗുർമിത്കൽ എംഎൽഎ നാഗന ഗൗഡ കണ്ഡകൂറിനെ കൂറുമാറ്റാൻ അദ്ദേഹത്തിന്റെ മകൻ ശരണ ഗൗഡയ്ക്ക് മന്ത്രിപദവിയും 10 കോടി രൂപയും തിരഞ്ഞെടുപ്പുസഹായവും വാഗ്ധാനം ചെയ്തു എന്നതാണ് പരാതി. നാഗന ഗൗഡ തന്നെയാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി പരാതി നൽകിയത്.

യെദ്യൂരപ്പയെ കൂടാതെ അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്ന ബിജെപി എംഎൽഎ ശിവന്ന ഗൗഡ, ഹസൻ എംഎൽഎയായ പ്രീതം ഗൗഡ, യെദ്യൂരപ്പയുടെ ഉപദേശകനായ മുൻ പത്രപ്രവർത്തകൻ മരാംകൽ എന്നിവരും കേസിലെ പ്രതികളാണ്.

Story Highlights: Karnataka HC allows probe into Yediyurappa role in ‘Operation Kamala’

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here