താര സംഘടനയായ ‘അമ്മ’ യുടെ ചിത്രം സംവിധാനം ചെയ്യുന്നത് വൈശാഖ്; ചിത്രത്തിൽ നിന്നും പ്രിയദർശനും ടി. കെ രാജീവ് കുമാറും പിന്മാറി

താര സംഘടനയായ ‘അമ്മ ക്ക് വേണ്ടി ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വൈശാഖ്. ഉദയകൃഷ്ണയാണ് തിരക്കഥ ഒരുക്കുന്നത്. പ്രിയദർശനും ടി.കെ രാജീവ് കുമാറും ചേർന്ന് അമ്മ യുടെ ചിത്രം സംവിധാനം ചെയ്യുമെന്നായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ ആ കാരണം മാറാനുള്ള കാരണമെന്താണെന്ന് പുറത്തുവിട്ടിട്ടില്ല. വൈശാഖ് ഒരുക്കുന്ന ചിത്രത്തിന്റെ ചർച്ചകൾ പുരോഗമിക്കുകയാണ്. ഔദ്യോഗിക പ്രഖ്യാപനം ഉടനെയുണ്ടാകും.
‘അമ്മ സംഘടനയെ സംബന്ധിച്ചിടത്തോളം ഈ ചിത്രം ആര് സംവിധാനം ചെയ്താലും പ്രശ്നമില്ല. അമ്മയുമായുള്ള കരാർ ആശിർവാദ് സിനിമാസ് ആണ്. ചിത്രം ആര് സംവിധാനം ചെയ്യണമെന്നുള്ളത് അവരുടെ തീരുമാനം ആണ്.,’അമ്മ ഭാരവാഹികൾ പറഞ്ഞു.
‘അമ്മ’ ക്ക് വേണ്ടി ഗ്രാൻഡ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ദിലീപ് നിർമ്മിച്ച ജോഷി ചിത്രം ട്വന്റി 20 യിൽ വൈശാഖ് സഹ സംവിധായകൻ ആയിരുന്നു. പോക്കിരിരാജയാണ് വൈശാഖ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം.
Story Highlights: Priyadarshan and TK Rajeev Kumar dropped AMMA’s project
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here