ബറോസ് ഷൂട്ടിംഗ് ആരംഭിച്ചു; ചിത്രങ്ങൾ പങ്കുവച്ച് മോഹൻലാൽ

barroz movie shooting started

മോഹൻലാൽ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം ബറോസിൻ്റെ ഷൂട്ടിംഗ് ആരംഭിച്ചു. തൻ്റെ ഫേസ്ബുക്ക് പേജിലൂടെ മോഹൻലാൽ ഷൂട്ടിംഗ് ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്. ആദ്യ ദിവസത്തെ ഷൂറ്റിംഗ് ആരംഭിച്ചു എന്നാണ് ചിത്രങ്ങളുടെ വിവരണമായി മോഹൻലാൽ കുറിച്ചിരിക്കുന്നത്.

ത്രിഡിയിൽ ഒരുങ്ങുന്ന ചിത്രമാണ് ‘ബറോസ്: ഗാർഡിയൻ ഓഫ് ഡി’ ഗാമാസ് ട്രെഷർ’. 2019-ലാണ് ബറോസ് എന്ന ചിത്രത്തെക്കുറിച്ച് മോഹൻലാലിന്റെ ഔദ്യോഗിക പ്രഖ്യാപനം. മോഹൻലാൽ ആണ് ചിത്രത്തിൽ ബറോസ് എന്ന നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇന്ത്യൻ സിനിമയിൽ തന്നെ വിസ്മയമൊരുക്കിയ മൈ ഡിയർ കുട്ടിച്ചാത്തന്റെ സ്രഷ്ടാവ് ജിജോ പുന്നൂസിന്റെ രചനയിലാണ് ചിത്രം വരുന്നത്. ഛായാഗ്രഹണം സന്തോഷ് ശിവൻ. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമ്മാണം.

And the Camera starts Rolling!First day of shootAction!#Barroz

Posted by Mohanlal on Wednesday, 31 March 2021
പോർച്ചുഗീസ് പശ്ചാത്തലമുള്ള പിരീഡ് സിനിമയാണ് ബറോസ്. വാസ്‌കോഡഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ഒരു ഭൂതമാണ് ബറോസ്. നാനൂറു വർഷങ്ങളായി നിധിയ്ക്ക് കാവലിരിക്കുന്ന ബറോസ് യഥാർത്ഥ അവകാശിയെയാണ് കാത്തിരിക്കുന്നത്. നിധി തേടി ഒരു കുട്ടി ബറോസിനെ മുന്നിലെത്തിലെത്തുന്നതാണ് സിനിമയുടെ പ്രമേയം.

Story Highlights: barroz movie shooting started

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
സംസ്ഥാനത്ത് നാളെ മുതൽ രാത്രികാല കർഫ്യു
കർഫ്യു രാത്രി 9 മുതൽ രാവിലെ 5 വരെ
മാളുകളും തീയറ്ററുകളും രാത്രി 7 വരെ മാത്രം
വർക്ക് ഫ്രം ഹോം നടപ്പിലാക്കും
സ്വകാര്യ ട്യൂഷൻ ഒഴിവാക്കും
Top