ഋഷഭ് പന്ത് ഇന്ത്യയുടെ ക്യാപ്റ്റനാവാൻ സാധ്യതയുണ്ട്: മുഹമ്മദ് അസ്‌ഹറുദ്ദീൻ

Rishabh Pant captain Azharuddin

ഇന്ത്യൻ യുവ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിനെ പുകഴ്ത്തി മുൻ ഇന്ത്യൻ ക്യാപ്റ്റൻ മുഹമ്മദ് അസ്‌ഹറുദ്ദീൻ. ഭാവിയിൽ ഋഷഭ് പന്ത് ഇന്ത്യയുടെ ക്യാപ്റ്റനാവാൻ സാധ്യതയുണ്ട് എന്ന് അദ്ദേഹം പറഞ്ഞു. ഇംഗ്ലണ്ടിനെതിരായ ക്രിക്കറ്റ് പരമ്പരയിലെ മികച്ച പ്രകടനങ്ങൾക്ക് പിന്നാലെയാണ് അസ്‌ഹറുദ്ദീൻ്റെ പ്രസ്താവന. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് അസ്‌ഹറിൻ്റെ അഭിപ്രായ പ്രകടനം.

“കഴിഞ്ഞ ഏതാനും മാസങ്ങളിലായി ഋഷഭ് പന്ത് മികച്ച പ്രകടനമാണ് നടത്തുന്നത്. എല്ലാ ഫോർമാറ്റിലും തന്നെ അടയാളപ്പെടുത്തുകയാണ്. സമീപകാല ഭാവിയിൽ തന്നെ സെലക്ടർമാർ അദ്ദേഹത്തെ ഇന്ത്യൻ ടീമിൻ്റെ ക്യാപ്റ്റൻ സ്ഥാനത്തേക്ക് പരിഗണിക്കാനിടയുണ്ട്. വരും സമയങ്ങളിൽ അദ്ദേഹത്തിൻ്റെ ആക്രമണാത്മക ബാറ്റിംഗ് ഇന്ത്യക്ക് ഏറെ ഗുണം ചെയ്യും.”- അസ്‌ഹർ കുറിച്ചു.

വരുന്ന ഐപിഎൽ സീസണിൽ ഡൽഹി ക്യാപിറ്റൽസിൻ്റെ ക്യാപ്റ്റനായി ഋഷഭ് പന്തിനെ നിയമിച്ചിരുന്നു. കഴിഞ്ഞ രണ്ട് സീസണുകളിൽ ഡൽഹിയെ നയിച്ചിരുന്ന യുവതാരം ശ്രേയാസ് അയ്യർ പരുക്കേറ്റ് പുറത്തായ സാഹചര്യത്തിലാണ് പന്തിന് നറുക്ക് വീണത്. ശിഖർ ധവാൻ, ആർ അശ്വിൻ, അജിങ്ക്യ രഹാനെ, സ്റ്റീവ് സ്മിത്ത് തുടങ്ങിയ പേരുകൾ പരിഗണയിൽ ഉണ്ടായിരുന്നെങ്കിലും പന്തിനെ ക്യാപ്റ്റൻ സ്ഥാനം ഏല്പിക്കാൻ മാനേജ്മെൻ്റ് തീരുമാനിക്കുകയായിരുന്നു. വിവരം ഡൽഹി ക്യാപിറ്റൽസ് തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ അറിയിച്ചു.

Story Highlights: Rishabh Pant can be potential India captain in near future: Azharuddin

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
CLOSE
CLOSE
Top