Advertisement

യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ. പി സരിന് എതിരെ കേസ്

April 1, 2021
Google News 1 minute Read
dr p sarin

ഒറ്റപ്പാലത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ. പി സരിന് എതിരെ കേസ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഔദ്യോഗിക പദവി ഉപയോഗിച്ചെന്നാണ് പരാതി. ഐ.പി.സി 170 പ്രകാരവും ജനപ്രാതിനിധ്യനിയമം 124 b പ്രകാരവും ഒറ്റപ്പാലം പൊലീസാണ് കേസ് എടുത്തത്.

തെരഞ്ഞെടുപ്പിന് ഐഎഎഎസ് പദവി ഉപയോഗിച്ചെന്ന് റിട്ടേണിംഗ് ഓഫീസറുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.

നേരത്തെ എൽഡിഎഫ് നൽകിയ പരാതിയിൽ സരിന് തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടിസ് അയച്ചിരുന്നു. സിവിൽ സർവീസിലിരുന്ന ഉദ്യോഗസ്ഥൻ വിരമിച്ചതാണോ, രാജി വച്ചതാണോ എന്ന് കൃത്യമായി രേഖപ്പെടുത്താതെ ഔദ്യോഗിക പദവി ഉപയോഗിക്കരുതെന്നാണ് ചട്ടം. താനല്ല പ്രവർത്തകരാണ് ബോർഡും പോസ്റ്ററും തയാറാക്കിയതെന്നായിരുന്നു സരിൻ തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ വിശദീകരണം.

Story Highlights: p sarin, assembly elections 2021

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here