കിരൺ ഖേറിന് രക്താർബുദം; ചികിത്സയ്ക്കായി മുംബൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

kirron kher diagnosed with blood cancer

ബിജെപി എംപിയും സിനിമാ താരവുമായ കിരൺ ഖേറിന് രക്താർബുദം. നിലവിൽ മുംബൈ ആശുപത്രിയിൽ ചികിത്സയിലാണ് കിരൺ ഖേർ. ചണ്ഡീഗഡ് ബിജെപി അധ്യക്ഷനും കിരണിന്റെ സുഹൃത്തുമായ അരുൺ സൂദാണ് ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്.

കിരണിന്റെ ഭർത്താവ് അനുപം ഖേറും ഭാര്യയുടെ രോഗവിവരം സ്ഥിരീകരിച്ച് ട്വീറ്റ് ചെയ്തു. കിരണിന് മൾട്ടിപ്പിൾ മൈലോമ എന്ന അസുഖമാണെന്നും ചികിത്സ വിജയകരമായി പൂർത്തിയാക്കി ഇവർ ജീവിതത്തിലേക്ക് മടങ്ങി വരുമെന്നും അനുപം ഖേർ പറഞ്ഞു.

മേ ഹൂ നാ, ഹം തും, വീർ സാറ, രംഗ് ദേ ബസന്തി, കഭി അൽവിദാ നാ കെഹന, ഓം ശാന്തി ഓം, ദോസ്താന, ഖൂബ്‌സൂരത്ത് തുടങ്ങി നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയ വേഷം ചെയ്തിട്ടുണ്ട് കിരൺ ഖേർ. 2014 ലാണ് സിനിമാ താരമായ കിരൺ ഖേർ ബിജെപിയിൽ ചേരുന്നത്.

Story Highlights: kirron kher diagnosed with blood cancer

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top