വോട്ട് പെട്ടിയിലാക്കാൻ ചായക്കട; മലപ്പുറത്ത് വേറിട്ട പ്രചാരണം

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി വേറിട്ട മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നത് സ്ഥാനാര്‍ത്ഥികളുടെയും മുന്നണികളുടെയും പതിവാണ്. വോട്ട് പെട്ടിയിലാക്കാൻ മലപ്പുറത്ത് പുതിയ ഒരു ചായക്കട തന്നെ ആരംഭിചിരിക്കുകയാണ് ഒരു കൂട്ടം മുസ്‌ലീം ലീഗിന്റെ വനിതാ പ്രവർത്തകർ.
ചായ മാത്രമല്ല. പലഹാരങ്ങളും ജ്യൂസുമെല്ലാം ഈ കടയിൽ ലഭ്യമാണ്. വനിതാ ലീഗിന്റെ നേതൃത്വത്തിലാണ് പ്രവർത്തനം. മുസ്‌ലീം ലീഗിന്റെ സ്ഥാനാർഥികളായ അബ്‍ദു സമദ് സമദാനിക്കും പി ഉബൈദുള്ളക്കും വോട്ട് പിടിക്കുകയാണ് ചായക്കടയിലൂടെ ലക്ഷ്യം. പഴയ കാലത്ത് രാഷ്ട്രീയം ചായക്കടകളിൽ ചർച്ച ചെയ്യാറുണ്ടായിരുന്നു എന്നും ആ അനുഭവം പുനസ്ഥാപിക്കുക എന്നതാണ് ചായക്കടയുടെ ലക്ഷ്യം എന്നും കട നടത്തുന്നവർ പറയുന്നു. ഇപ്പോൾ പ്രചാരണത്തിനും ചർച്ചകൾക്കും സമൂഹമാധ്യമങ്ങളുണ്ട്. എന്നാൽ, പണ്ട് അതില്ലായിരുന്നു. ചായക്കടകളിലായിരുന്നു രാഷ്ട്രീയ ചർച്ചകൾ. അത് തിരികെ കൊണ്ടുവരികയാണ് ലക്ഷ്യമെന്നും കട ഉടമകളിൽ ഒരാളായ അഡ്വ. റിനിഷ പറഞ്ഞു.
കുറച്ച് പുസ്തകങ്ങളും ചായക്കടയുടെ ഒരു വശത്തായി ഒരുക്കിയിട്ടുണ്ട്. എല്ലാം മുസ്ലീം ലീഗ് രാഷ്ടീയം പരിചയപ്പെടുത്തുന്നവ, ചായക്കൊപ്പം ചര്‍ച്ചയോ, രാഷ്ട്രീയ പഠനമോ ആകാം. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി തുടങ്ങിയതാണെങ്കിലും ചായ കുടിക്കാന്‍ എത്തുന്നവരും ഹാപ്പിയാണ്. വീട് കയറി ഇറങ്ങി മാത്രമല്ല. ചായ വിട്ടും വോട്ട് പിടിക്കാമെന്ന് തെളിയിക്കുയാണ് ഈ പെൺപട.
Story Highlights: tea shop in malappuram for muslim league election campaign
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here