പ്രതിപക്ഷ നേതാവ് പുറത്തുവിട്ട ഇരട്ട വോട്ട് പട്ടികയിൽ ഇരട്ടകളും

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പുറത്തുവിട്ട ഇരട്ട വോട്ടുകളുടെ പട്ടികയിൽ ഇരട്ടസഹോദരന്മാരുടെ പേരുമുള്ളതായി ആരോപണം. പാലക്കാട് ഒറ്റപ്പാലം മണ്ഡലത്തിലെ അരുൺ, വരുൺ എന്നീ ഇരട്ട സഹോദരന്മാരുടെ പേരുകളാണ് പ്രതിപക്ഷ നേതാവ് പുറത്തുവിട്ട പട്ടികയിലുള്ളത്. സംഭവം വിവാമായിരിക്കുകയാണ്.

ഇന്നലെയാണ് പ്രതിപക്ഷ നേതാവ് ഇരട്ട വോട്ടിന്റെ വിശദാംശങ്ങൾ വെബ്‌സൈറ്റിലൂടെ പുറത്തുവിട്ടത്. നാലര ലക്ഷത്തോളം വരുന്ന വോട്ടർമാരുടെ വിവരം രമേശ് ചെന്നിത്തല പുറത്തുവിട്ടു. ഈ കൂട്ടത്തിലാണ് ഇരട്ട സഹോദരന്മാരും ഉൾപ്പെട്ടത്. ഒറ്റപ്പാലം മണ്ഡലത്തിലെ 135-ാം നമ്പർ ബൂത്തിലാണ് അരുണിനും വരുണിനും വോട്ടുള്ളത്. ഇന്ന് ഉച്ചയോടെയാണ് സംഭവം തങ്ങളുടെ ശ്രദ്ധയിൽപ്പെട്ടതെന്ന് അരുണും വരുണും പറഞ്ഞു. സംഭവത്തിൽ നിയമനടപടി സ്വീകരിക്കാനാണ് തീരുമാനം. രമേശ് ചെന്നിത്തലയെ ഒന്നാം എതിർകക്ഷിയാക്കിയും വെബ്‌സൈറ്റ് അധികൃതരെ രണ്ടാം എതിർകക്ഷിയാക്കിയും ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകുമെന്നും സഹോദരന്മാർ പറഞ്ഞു.

Story Highlights: Ramesh chennithala, Twin vote

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top