കഴക്കൂട്ടത്തും യുഡിഎഫ്- എന്‍ഡിഎ ഡീല്‍: കടകംപള്ളി സുരേന്ദ്രന്‍

kadakampally surendran confirmed covid

തിരുവനന്തപുരം കഴക്കൂട്ടത്തും യുഡിഎഫ്- എന്‍ഡിഎ ഡീലെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും ദേവസ്വം മന്ത്രിയുമായ കടകംപള്ളി സുരേന്ദ്രന്‍. ഡീല്‍ ഉണ്ടാക്കാന്‍ അറിയാവുന്നവരാണ് മത്സര രംഗത്തുള്ളതെന്നും അദ്ദേഹം പറഞ്ഞു. വികസനമാണ് തന്റെയും എല്‍ഡിഎഫിന്റെയും കരുത്തെന്നും കടകംപള്ളി.

ജനങ്ങള്‍ ആഗ്രഹിക്കുന്നത് നാട്ടിന്റെ നന്മയാണ്. ലൗ ജിഹാദും ശബരിമലയും കേരളത്തില്‍ വിലപ്പോകില്ല. മണ്ഡലത്തില്‍ മത്സരം എല്‍ഡിഎഫും എന്‍ഡിഎയും തമ്മിലാണ്. ബിജെപിയുടെ അത്രയില്ലെങ്കിലും കോണ്‍ഗ്രസും വര്‍ഗീയത പരത്തുന്നുണ്ട്. ബോംബുകള്‍ ഏതുതരവുമാകാം. എന്തുതരത്തിലുള്ള നിലപാടും വോട്ട് ലഭിക്കാന്‍ വേണ്ടി എടുക്കുന്നവരാണ് മത്സരരംഗത്തുള്ളത്. എല്‍ഡിഎഫ് പറയുന്നത് വികസനം മാത്രമാണെന്നും കെ സുരേന്ദ്രന്‍.

Story Highlights: kadakampally surendran, assembly elections 2021, ldf, udf, nda

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top