Advertisement

അനിൽ ദേശ്മുഖിനെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി; തിങ്കളാഴ്ച വിധി പറയും

April 2, 2021
Google News 2 minutes Read

മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖിനെതിരെയുള്ള അഴിമതി ആരോപണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ ബോംബെ ഹൈക്കോടതി തിങ്കളാഴ്ച വിധി പറയും. ഹർജി നിലനിൽക്കുമോയെന്നതിലാണ് ചീഫ് ജസ്റ്റിസ് ദീപാങ്കർ ദത്ത അധ്യക്ഷനായ ബെഞ്ച് വിധി പറയുന്നത്.

മുംബൈ മുൻ പൊലീസ് കമ്മീഷണർ പരംബീർ സിംഗാണ് അനിൽ ദേശ്മുഖിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്. വാദം കേൾക്കുന്നതിനിടെ പരംബീർ സിംഗിനോട് ഹൈക്കോടതി നിശിതമായ ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു. കുറ്റകൃത്യം നടന്നുവെന്ന് ബോധ്യമുണ്ടെങ്കിൽ എന്തുകൊണ്ട് എഫ്‌ഐആർ രജിസ്റ്റർ ചെയ്തില്ലെന്ന് ചീഫ് ജസ്റ്റിസ് ദീപാങ്കർ ദത്ത ചോദിച്ചു. സിബിഐയ്ക്ക് അയയ്ക്കണമെങ്കിൽ എഫ്‌ഐആർ വേണ്ടേയെന്ന് പരംബീർ സിംഗിനോട് ആരാഞ്ഞ ഹൈക്കോടതി, കുറ്റകൃത്യം നടന്നുവെന്ന് ബോധ്യപ്പെട്ടിട്ടും കേസെടുക്കാത്തത് ഉത്തരവാദിത്തത്തിലെ വീഴ്ചയാണെന്നും നിരീക്ഷിച്ചിരുന്നു.

Story Highlights: Bombay High Court to pronounce verdict in plea for CBI probe on April 5

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here