ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ ഒന്നിക്കുന്ന ‘ജോജി’ ട്രെയിലർ എത്തി

മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്നീ ചിത്രങ്ങൾക്ക് ശേഷം ഫഹദ് ഫാസിലും ദിലീഷ് പോത്തനും ഒന്നിക്കുന്ന ‘ജോജി’ യുടെ ട്രെയിലർ ആമസോൺ പ്രൈം വീഡിയോ പുറത്തിറക്കി. വില്യം ഷേക്സ്പിയറുടെ ജനപ്രിയ ട്രാജിക് നാടകമായ മാക്ബത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് സിനിമ. ദിലീഷ് പോത്തൻ സംവിധാനം ചെയ്തു ശ്യാം പുഷ്കർ തിരക്കഥ രചിച്ച ചിത്രത്തിൽ ഫഹദ് ഫാസിൽ, ബാബു രാജ്, ഷമ്മി തിലകൻ, ബേസിൽ ജോസഫ് , ഉണ്ണിമായ പ്രസാദ്, സണ്ണി.പി.എൻ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്നു. ഭാവന സ്റ്റുഡിയോസ്, ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സ്, വർക്കിങ് ക്ലാസ് ഹീറോ എന്നീ ബാനറുകളിലാണ് ജോജി ഒരുക്കിയത്.

ട്രാജിക് നാടകം മാക്ബത്തിന്റെ സമകാലിക കാലഘട്ടത്തിൽ സജ്ജീകരിച്ചിരിക്കുന്ന മറ്റൊരു പതിപ്പാണ് ചിത്രം. ജോജിയും അവന്റെ ലോകത്തെയും കുറിച്ച് കാഴ്ചകൾ നൽകുന്ന രീതിയിലാണ് ട്രെയിലർ. 2021 ഏപ്രിൽ 7 ന് ലോകമെമ്പാടും ആമസോൺ പ്രൈം വീഡിയോയിലൂടെ ചിത്രം റിലീസ് ചെയ്യും.

Story Highlights: Fahadh Faasil’s movie Joji Trailer

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
സംസ്ഥാനത്ത് നാളെ മുതൽ രാത്രികാല കർഫ്യു
കർഫ്യു രാത്രി 9 മുതൽ രാവിലെ 5 വരെ
മാളുകളും തീയറ്ററുകളും രാത്രി 7 വരെ മാത്രം
വർക്ക് ഫ്രം ഹോം നടപ്പിലാക്കും
സ്വകാര്യ ട്യൂഷൻ ഒഴിവാക്കും
Top