Advertisement

രാജ്യത്ത് 24 മണിക്കൂറിനിടെ 81466 പേര്‍ക്ക് കൊവിഡ്

April 2, 2021
Google News 1 minute Read

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഉയരുന്നു. 24 മണിക്കൂറിനിടെ 81466 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 469 പേരാണ് 24 മണിക്കൂറിനിടെ മരിച്ചത്. കൊവിഡ് സാഹചര്യം വിലയിരുത്താനായി കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി 11 സംസ്ഥാനങ്ങളുടെ യോഗം വിളിച്ചു.

മഹാരാഷ്ട്ര, കര്‍ണാടക, പഞ്ചാബ്, തമിഴ്‌നാട്, ഗുജറാത്ത്, മധ്യപ്രദേശ് സംസ്ഥാനങ്ങളില്‍ കൊവിഡ് വ്യാപനം ഉയരുന്നുണ്ട്. മഹാരാഷ്ട്രയില്‍ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. മഹാരാഷ്ട്രയില്‍ മാത്രം കഴിഞ്ഞ 24 മണിക്കൂറിനിടെ 43,000 ത്തോളം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

കൊവിഡ് രോഗബാധിതരുടെ മരണനിരക്ക് കൂടുന്നതും കേന്ദ്ര ആരോഗ്യമന്ത്രാലയത്തെ ആശങ്കയിലാക്കിയിട്ടുണ്ട്.

Story Highlights: India records 81466 new COVID-19 cases

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here