Advertisement

പ്രതിപക്ഷ നേതാവിന്‍റെ അഴിമതി ആരോപണം നിഷേധിച്ച് കെഎസ്ഇബി ചെയര്‍മാന്‍

April 2, 2021
Google News 1 minute Read

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അഴിമതി ആരോപണം നിഷേധിച്ച് കെഎസ്ഇബി ചെയര്‍മാന്‍ എന്‍ എസ് പിള്ള. കരാറില്‍ സര്‍ക്കാരിന് ബന്ധമില്ല. കരാര്‍ എസ്ഇസിഐയും (സോളാര്‍ എനര്‍ജി കോര്‍പറേഷന്‍ ഓഫ് ഇന്ത്യ) കെഎസ്ഇബിയും തമ്മിലാണ്. വൈദ്യുതി വകുപ്പിന് പോലും ഇതില്‍ ഉത്തരവാദിത്തം ഇല്ല. ഒരു യൂണിറ്റിന് 2.82 ഏറ്റവും ചെറിയ നിരക്കാണ്. പത്ത് വര്‍ഷത്തിനിടെ ലഭിച്ച ഏറ്റവും ചെറിയ നിരക്കാണിത്. രണ്ട് രൂപയ്ക്ക് ഒരിക്കലും സോളാര്‍ വൈദ്യുതി ലഭിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

സോളാര്‍ എനര്‍ജി കോര്‍പറേഷന് ആണ് ഇതില്‍ ടെന്‍ഡര്‍ വിളിക്കുന്നതെന്നും എന്‍ എസ് പിള്ള. റേറ്റ് തീരുമാനിക്കുന്നതും അവരാണ്. 300 മെഗാവാട്ടിനാണ് കരാര്‍. അതില്‍ ഓരോ ഭാഗവും തരുന്നത് ഒരോ കമ്പനിയാണ്. അതിലൊന്നാണ് അദാനിയുടെത്. 75 മെഗാവാട്ട് അദാനി വിന്‍ഡ് എനര്‍ജി നല്‍കുന്നു. 125 മെഗാവാട്ട് സെനട്രിസ് വിന്‍ഡി എനര്‍ജിയും 100 മെഗാവാട്ട് സ്പ്രിന്‍ഡ് വിന്‍ഡ് എനര്‍ജി എന്ന കമ്പനിയാണ് കൊടുക്കുന്നതെന്നും എന്‍ എസ് പിള്ള പറഞ്ഞു.

തന്റെ അറിവില്‍ രാജസ്ഥാന്‍ ഗവണ്‍മെന്റ് സ്വന്തം ഭൂമി കൊടുത്ത്, സോളാര്‍ പ്ലാന്റ് നിര്‍മിച്ചതില്‍ 1.99 പൈസയ്ക്ക് വൈദ്യുതി ലഭിക്കുന്ന കരാര്‍ ഉണ്ട്. അല്ലെങ്കില്‍ ചെറിയ നിരക്കില്‍ ഒരിക്കലും സോളാര്‍ വൈദ്യുതി ലഭിക്കില്ലെന്നും അദ്ദേഹം പറഞ്ഞു മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ കോര്‍ കമ്മിറ്റി പരിശോധിച്ചാണ് ഏറ്റവും ചെറിയ റേറ്റ് തീരുമാനിക്കുന്നത്. അവര്‍ തീരുമാനിക്കുന്നത് അനുസരിച്ചേ വൈദ്യുതി വാങ്ങാന്‍ സാധിക്കൂവെന്നും അദ്ദേഹം പറഞ്ഞു.

Story Highlights: kseb, corruption

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here