യുഡിഎഫും എല്‍ഡിഎഫും ഇരട്ട സഹോദരന്മാരെ പോലെ: പ്രധാനമന്ത്രി നരേന്ദ്ര മോദി

യുഡിഎഫും എല്‍ഡിഎഫും ഇരട്ട സഹോദരന്മാരെ പോലെയെന്ന് വിശേഷിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുഡിഎഫും എല്‍ഡിഎഫും ലയിച്ച് കോമ്രേഡ് കോണ്‍ഗ്രസ് പാര്‍ട്ടിയെന്ന് പേരിടണം. വര്‍ഗീയത, ദുര്‍ഭരണം, സ്വജനപക്ഷപാതം, അക്രമം, എന്നിവയില്‍ യുഡിഎഫും എല്‍ഡിഎഫും ഇരട്ട സഹോദരങ്ങളാണ്. അഴിമതിയുടെ കാര്യത്തില്‍ യുഡിഎഫും എല്‍ഡിഎഫും പരസ്പരം മത്സരിക്കുന്നുവെന്നും മോദി. ഓരോ തെരഞ്ഞെടുപ്പ് കഴിയുന്തോറും ഇരുമുന്നണികളും പരസ്പരം കൂടുതല്‍ അടുക്കുന്നുവെന്നും മോദി പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെത് വികലമായ വികസന കാഴ്ചപ്പാടാണ്. കേന്ദ്രം നല്‍കുന്ന വികസന- ക്ഷേമ പ്രവര്‍ത്തനങ്ങള്‍ വിനിയോഗിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയമാണ്. കഴിഞ്ഞ ആറ് വര്‍ഷം രാജ്യത്തുണ്ടായ വികസനനേട്ടം പ്രധാനമന്ത്രി എടുത്തുപറഞ്ഞു.
ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും പരോക്ഷ വിമര്‍ശനം. വിശ്വാസികളെ സംരക്ഷിക്കേണ്ട മന്ത്രി ശബരിമലയില്‍ ലാത്തിച്ചാര്‍ജിന് നേതൃത്വം നല്‍കി. വിശ്വാസികള്‍ക്ക് എതിരെ ബുദ്ധികേന്ദ്രമായി തിരുവനന്തപുരത്തെ ഒരു മന്ത്രി പ്രവര്‍ത്തിച്ചു.
കോണ്‍ഗ്രസിലെ എ-ഐ ഗ്രൂപ്പ് പോരാണ് ശാസ്ത്രജ്ഞനായ നമ്പി നാരായണന്റെ ഭാവി നശിപ്പിച്ചത്. പ്രൊഫഷണലുകളോടുള്ള കോണ്‍ഗ്രസിന്റെ നിലപാട് അതാണെന്നും പ്രധാനമന്ത്രി.
Story Highlights: narendra modi, ldf, udf
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here