അമിത് ഷാ ഇന്ന് തമിഴ്‌നാട്ടില്‍ പ്രചാരണം നടത്തും

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് തമിഴ്‌നാട്ടില്‍ പ്രചാരണം നടത്തും. രാവിലെ 10 മണിക്ക് ചെന്നൈ തൗസന്‍ഡ് ലൈറ്റ്‌സ് മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി നടി ഖുശ്ബു സുന്ദറിന്റെ പ്രചാരണ പരിപാടിയില്‍ അമിത് ഷാ പങ്കെടുക്കും. അതിനിടെ സംസ്ഥാനത്ത് തുടര്‍ച്ചയായി നടക്കുന്ന ആദായനികുതി വകുപ്പിന്റെ റെയ്ഡ് പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രചാരണായുധമാക്കി.

സ്റ്റാലിന്റെ മകളുടെ വീട്ടില്‍ 10 മണിക്കൂര്‍ നീണ്ട റെയ്ഡില്‍ ആദായ നികുതി വകുപ്പിന് അനധികൃതമായി ഒന്നും കണ്ടെത്താന്‍ സാധിച്ചില്ല. വസതിയില്‍ നിന്ന് 1,36,000 രൂപ ലഭിച്ചെങ്കിലും കൃത്യമായ രേഖകള്‍ ഹാജരാക്കിയതോടെ തുക തിരികെ നല്‍കി. അതേസമയം, സ്റ്റാലിന്റെ മകളുടെ സ്ഥാപനങ്ങളില്‍ നിന്ന് ശേഖരിച്ച രേഖകള്‍ വിശദമായി പരിശോധിക്കുകയാണെന്ന് ആദായ നികുതി വകുപ്പ് വ്യക്തമാക്കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top