‘തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എൽഡിഎഫ് സ്ഥാനാർത്ഥി കൂടുതൽ പണം ഉപയോഗിച്ചു’; ആരോപണവുമായി അനിൽ അക്കര

വടക്കാഞ്ചേരിയിൽ എൽഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ ആരോപണവുമായി അനിൽ അക്കര. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എൽഡിഎഫ് സ്ഥാനാർത്ഥി കൂടുതൽ പണം ഉപയോഗിച്ചെന്നാണ് ആരോപണം.

തെരഞ്ഞെടുപ്പിന് വടക്കാഞ്ചേരിയിൽ ഒഴുകുന്നത് അഴിമതിപ്പണമാണ്. സന്തോഷ് ഈപ്പന്റെ പണം ഉപയോഗിച്ചാണ് എൽഡിഎഫ് പ്രചാരണം നടത്തുന്നത്. ഇത് ലൈഫ് മിഷൻ അഴിമതിയിലൂടെ ലഭിച്ച പണമാണെന്നും അനിൽ അക്കര ആരോപിച്ചു. സംഭവത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയെന്നും അനിൽ അക്കര ട്വന്റിഫോറിനോട് പറഞ്ഞു.

Story Highlights: Assembly election 2021, Anil akkara, life mission

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
CLOSE
CLOSE
Top