കസ്റ്റംസിന് നിയമസഭ എത്തിക്‌സ് ആന്റ് പ്രിവിലേജ് കമ്മിറ്റിയുടെ നോട്ടിസ്

കസ്റ്റംസിന് നോട്ടിസ് അയച്ച് നിയമസഭ എത്തിക്സ് ആന്റ് പ്രിവിലേജ് കമ്മിറ്റി. സ്പീക്കറുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിക്ക് നോട്ടിസ് നൽകിയതിലെ ചട്ടലംഘനം ചൂണ്ടിക്കാണിച്ചപ്പോൾ നൽകിയ മറുപടിയാണ് നിയമസഭ എത്തിക്സ് കമ്മിറ്റിയെ പ്രകോപിപ്പിച്ചത്.

ജോയിന്റ് കമ്മീഷണർ വസന്ത ഗോപനാണ് നോട്ടിസ് നൽകിയിരുന്നത്. കസ്റ്റംസിന്റെ മറുപടി നിയമസഭയെ അവഹേളിക്കുന്നതെന്നാണ് ആരോപണം. മറുപടി മാധ്യമങ്ങൾക്ക് ചോർത്തി നൽകിയെന്നും സഭാ ചട്ടങ്ങളെ കസ്റ്റംസ് തെറ്റായി വ്യാഖ്യാനിച്ചെന്നും നോട്ടിസിൽ പറയുന്നു.

രാജു എബ്രഹാം നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. സ്പീക്കറുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിക്ക് കസ്റ്റംസ് നോട്ടിസ് നൽകിയിരുന്നു. ആദ്യം നൽകിയ നോട്ടിസിലെ ചട്ടലംഘനം നിയമസഭാ സെക്രട്ടേറിയേറ്റ് കസ്റ്റംസിന്റെ ശ്രദ്ധയിൽപ്പെടുത്തി. ഇതിന് നൽകിയ മറുപടിയാണ് പ്രിവിലേജ് നോട്ടിസിന് ഇടയാക്കിയത്.

Story Highlights: Customs, legislative ethics committee

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top