കഴക്കൂട്ടത്ത് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വര്‍ഗീയ പ്രചരണം നടത്തുന്നു: ആരോപണവുമായി എസ് എസ് ലാല്‍

തിരുവനന്തപുരത്ത് കടകംപള്ളി സുരേന്ദ്രന് എതിരെ ഗുരുതര ആരോപണവുമായി എതിര്‍ സ്ഥാനാര്‍ത്ഥി എസ് എസ് ലാല്‍. കഴക്കൂട്ടത്ത് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വര്‍ഗീയ പ്രചരണം നടത്തുന്നു. ന്യൂനപക്ഷ മേഖലകളില്‍ മതം പറഞ്ഞാണ് കടകംപള്ളി സുരേന്ദ്രന്‍ വോട്ട് തേടുന്നത്.
ന്യൂനപക്ഷ വിഭാഗങ്ങളുടെ വീടുകളില്‍ എത്തി ബിജെപി വിജയിക്കും എന്ന് മന്ത്രി പ്രചരിപ്പിക്കുന്നു. ന്യൂനപക്ഷങ്ങളെ ഭയപ്പെടുത്തി വോട്ട് തേടാനാണ് മന്ത്രിയുടെ ശ്രമം. ഇതിന് തെളിവുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന് യുഡിഎഫ് പരാതി നല്‍കി. കഴക്കൂട്ടം മണ്ഡലം അടിസ്ഥാനപരമായി യുഡിഎഫ് മണ്ഡലമാണ്. ഇത്തവണ യുഡിഎഫ് വിജയിക്കുമെന്നും എസ് എസ് ലാല്‍.
എന്നാല്‍ ആരോപണത്തിന് പ്രത്യേകിച്ച് മറുപടി പറയേണ്ട ആവശ്യമില്ലെന്ന് കടകംപള്ളി സുരേന്ദ്രന്‍ പ്രതികരിച്ചു. വര്‍ഗീയ പ്രചാരണം താന്‍ നടത്താറില്ല. അവരത് ചെയ്യുന്നതുകൊണ്ടാണ് പറയുന്നതെന്നും കടകംപള്ളി.
Story Highlights: kadakampally surendran, assembly elections 2021
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here