വിനോദയാത്രക്കെന്നപോലെ രാഹുൽ വയനാട്ടിൽ വരുന്നു : അമിത് ഷാ

rahul gandhi coming to wayanad like trip says amit shah

മുഖ്യമന്ത്രി പിണറായി വിജയനും രാഹുൽഗാന്ധിക്കുമെതിരെ രൂക്ഷ വിമർശനമുന്നയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.

വിനോദയാത്രക്കെന്നപോലെ രാഹുൽ വയനാട്ടിൽ വന്ന് പോകുകയാണെന്ന് അമിത് ഷാ പറഞ്ഞു. 15 വർഷം കൊണ്ട് അമേഠിയിലെ ജനങ്ങൾക്ക് വേണ്ടി ഒന്നും ചെയ്യാനാകാത്ത രാഷ്ട്രീയക്കാരനാണ് രാഹുൽ ഗാന്ധിയെന്നും അമിത് ഷാ വിമർശനമുന്നയിച്ചു.

മുഖ്യമന്ത്രി പിണറായി വിജയനോട് സ്വർണക്കടത്ത് കേസിൽ ചോദ്യങ്ങളുന്നയിച്ച ഷാ, തെരഞ്ഞെടുപ്പിന് മുൻപെങ്കിലും ആദർശമുണ്ടെങ്കിൽ തന്റെ ചോദ്യങ്ങൾക്ക് മറുപടി പറയണമെന്നും വയനാട്ടിൽ പറഞ്ഞു.

Story Highlights: rahul gandhi coming to wayanad like trip says amit shah

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top