ഹൈക്കോടതിയില്‍ സ്‌പെഷ്യല്‍ സിറ്റിംഗ്; ഷാനിമോള്‍ ഉസ്മാന്‍, ഇ.എം. അഗസ്തി എന്നിവരുടെ ഹര്‍ജികള്‍ പരിഗണിക്കുന്നു

ഹൈക്കോടതിയില്‍ ഇന്ന് സ്‌പെഷ്യല്‍ സിറ്റിംഗ്. ഷാനിമോള്‍ ഉസ്മാന്‍, ഇ.എം. അഗസ്തി എന്നിവരുടെ തെരഞ്ഞെടുപ്പ് ഹര്‍ജി ഹൈക്കോടതി അടിയന്തരമായി പരിഗണിക്കും. ഇരട്ട വോട്ടുള്ള ബൂത്തുകളില്‍ വിഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തണമെന്നാണ് ഷാനിമോളുടെ ഹര്‍ജി. തെരഞ്ഞെടുപ്പ് ചുമതലയുള്ള സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്നതായും ഹര്‍ജിയില്‍ പറയുന്നു.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അസാധാരണ സിറ്റിംഗാണ് ഇന്ന് നടക്കുന്നത്. തെരഞ്ഞെടുപ്പ് ദിവസം ഇടുക്കിയിലെ കേരള – തമിഴ്‌നാട് അതിര്‍ത്തികള്‍ അടയ്ക്കണമെന്നതാണ് ഇ.എം. അഗസ്തിയുടെ ആവശ്യം. വ്യാജവോട്ട് തടയാനാണ് ഇത്തരം നടപടിയെന്നാണ് ഹര്‍ജിക്കാരന്‍ പറയുന്നത്. അതിര്‍ത്തികളിലും പ്രശ്‌നബാധിത ബൂത്തുകളിലും കേന്ദ്രസേനയെ വിന്യസിക്കണമെന്നും ഹര്‍ജിയിലുണ്ട്.
Story Highlights: Special sitting in High Court
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here