ഉത്തരാഖണ്ഡിൽ എല്ലാ മാധ്യമപ്രവർത്തകർക്കും കൊവിഡ് വാക്‌സിൻ

ഉത്തരാഖണ്ഡിൽ എല്ലാ മാധ്യമപ്രവർത്തകർക്കും കൊവിഡ് വാക്‌സിനേഷനെടുക്കും. പ്രായവ്യത്യാസമില്ലാതെ എല്ലാ മാധ്യമപ്രവർത്തകർക്കും കുത്തിവയ്‌പെടുക്കാനാണ് തീരുമാനം. മാധ്യമപ്രവർത്തകർക്കിടയിലും കൊവിഡ് പടർന്നുപിടിക്കുന്ന സാഹചര്യത്തിലാണ് സർക്കാർ നടപടി.
ഡോക്ടർമാർ, നഴ്‌സുമാർ ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകർക്കൊപ്പം മാധ്യമപ്രവർത്തകരും കൊവിഡ് മുന്നണിപ്പോരാളികളാണെന്ന് സർക്കാർ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. കൊവിഡുമായി ബന്ധപ്പെട്ട വിവരങ്ങൾ ജനങ്ങളിലേയ്ക്ക് എത്തിച്ച് കൊവിഡ് പോരാട്ടത്തിൽ മാധ്യമപ്രവർത്തകരും പങ്കു ചേരുന്നു. ജനങ്ങളെ ബോധവത്ക്കരിക്കാൻ മാധ്യമങ്ങൾ മുന്നിലുണ്ടെന്നും സർക്കാർ പുറത്തിറക്കിയ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
Story Highlights: Uttarakhand Announces Covid Vaccination For Journalists Of All Ages
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here