‘താരം’, ഈസ്റ്റർ ദിനത്തിൽ പുതിയ ചിത്രത്തിന്റെ പ്രഖ്യാപനവുമായി നിവിൻ പോളി

ഈസ്റ്റർ ദിനത്തിൽ പുതിയ ചിത്രം പ്രഖ്യാപിച്ച് നിവിൻ പോളി. ‘താരം’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം വിനയ് ഗോവിന്ദ് സംവിധാനം ചെയ്യും. കിളി പോയി, കോഹിനൂർ എന്നീ ചിത്രങ്ങൾക്ക് ശേഷം വിനയ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് താരം.

കിളി പോയി എന്ന സിനിമയുടെ തിരക്കഥാകൃത്ത് കൂടിയായ വിവേക് രഞ്ജിത് ആണ് താരത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മലയാളത്തിൽ മരക്കാർ, തൊണ്ടിമുതലും ദൃക്സാക്ഷിയും, ലൂസിഫർ, ഉണ്ട ഉൾപ്പെടെ നൂറിലധികം ചിത്രങ്ങൾക്ക് സബ് ടൈറ്റിൽ തയ്യാറാക്കിയതും വിവേക് രഞ്ജിത് ആയിരുന്നു.

ചിത്രത്തിന് ഛായാഗ്രഹണം നിർവഹിക്കുന്നത് പ്രദീഷ് എം വർമ്മയും സംഗീത സംവിധാനം രാഹുൽ രാജുമാണ്. കോമഡിയും റൊമാൻസും നിറഞ്ഞ ചിത്രമായിരിക്കും താരം.

രാജീവ് രവിയുടെ തുറമുഖം, നവാഗതനായ ലിജു കൃഷ്ണയുടെ പടവെട്ട്, രതീഷ് പൊതുവാളിന്റെ കനകം കാമിനി കലഹം എന്നീ ചിത്രങ്ങളാണ് നിവിൻ പോളി നിലവിൽ പൂർത്തീകരിച്ചിരിക്കുന്നത്. എബ്രിഡ് ഷൈൻ ചിത്രം മഹാവീര്യർ ആണ് നിവിൻ പോളി ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്ന ചിത്രം. ആസിഫ് അലിയും ഈ സിനിമയിൽ നായക വേഷം കൈകാര്യം ചെയ്യുന്നുണ്ട്.

Story Highlights: Actor Nivin Pauly Announced His New Film ‘Tharam’

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top