Advertisement

മനുഷ്യനെ വഹിക്കുന്ന ഏറ്റവും പുതിയ ബഹിരാകാശ വാഹന പരീക്ഷണത്തിന് ഒരുങ്ങി നാസ

April 4, 2021
Google News 2 minutes Read

ലോകത്തിലെ ഏറ്റവും വലിയ ബഹിരാകാശ ഏജൻസിയായ നാസ മനുഷ്യരെ വഹിക്കുന്ന ബഹിരാകാശ പേടകത്തിന്റെ ഏറ്റവും പുതിയ പരീക്ഷണത്തിന് ഒരുങ്ങുന്നു. മനുഷ്യനെ വഹിച്ച് ഭൂമിയിലേക്ക് എത്തേണ്ട പേടകം ജലത്തിലേക്ക് ഇറാക്കാനുള്ള പരീക്ഷണമാണ് നടത്താൻ പോകുന്നത്. സമുദ്രത്തിൽ പതിക്കുന്നതിന്റെ ആഘാതപഠനമാണ് നാസ നടത്തുന്നത്. ആർട്ടെമിസ് മിഷൻ എന്ന് പേരിട്ടിരിക്കുന്ന ചാന്ദ്ര ദൗത്യത്തിനും അതിനപ്പുറത്തേക്കുള്ള ഗവേഷണത്തിനുമായിട്ടാണ് ബഹിരാകാശ സഞ്ചാരികളെ അയയ്ക്കുന്നത്.

നാസയുടെ ലാൻഗെലീ ഗവേഷണ കേന്ദ്രത്തിന്റെ മേൽനോട്ടത്തിൽ വിർജീനിയയിലെ ഹാംപ്ടണിലാണ് പരീക്ഷണം നടത്താൻ തീരുമാനിച്ചിരിക്കുന്നത്. നാസ ടിവിയിലൂടെയും നാസ ആപ്പിലൂടെയും ദൃശ്യം ലഭ്യമാകുമെന്ന് നാസ അധികൃതർ അറിയിച്ചു.

14,000 പൗണ്ട് തൂക്കമുള്ള പരീക്ഷണ പേടകമാണ് നാസ താഴേക്ക് പതിപ്പിക്കുക. നാസയുടെ പരീക്ഷണ കേന്ദ്രത്തിലെ ജല ആഘാതപഠന സംവിധാനം ഉപയോഗിച്ചാണ് പരീക്ഷണം നടത്തുക. 115 അടി ആഴമുള്ള വലിയ ജല സംഭരണിയിലാണ് നാസയുടെ പരീക്ഷണം നടത്തുക. 40 ലക്ഷം ലിറ്റർ ജലമാണ് സംഭരണിയിലുള്ളത്. മൂന്ന് ബഹിരാകാശ സഞ്ചാരികളെ വഹിച്ചുള്ള പേടകമാണ് ജലത്തിലേക്ക് ശ്കതമായി പതിപ്പിക്കുന്നത്. 2024 ലാണ് നാസ ഒരു വനിതയടക്കം രണ്ടുപേരെ ചന്ദ്രനിലേക്ക് അയയ്ക്കുന്നത്.

Story Highlights: Nasa’s Artemis mission: NASA to conduct water drop test

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here