അസം മൂന്നാം ഘട്ട വോട്ടെടുപ്പ്; പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും

അസമിലെ മൂന്നാം ഘട്ട വോട്ടെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. തെരഞ്ഞെടുപ്പ് മൂന്നാം ഘട്ടത്തിലെത്തി നില്‍ക്കുമ്പോള്‍ അസമിലെ സാഹചര്യങ്ങള്‍ തീര്‍ത്തും പ്രവചനാതീതമാണ്. വിഷയങ്ങളില്‍ ഊന്നിയുള്ള പ്രചാരണങ്ങളില്‍ നിന്നും വിവാദങ്ങളിലേക്ക് കടന്നിരിക്കുകയാണ് ഇരുമുന്നണികളും. ബിജെപി സ്ഥാനാര്‍ത്ഥിയുടെ വാഹനത്തില്‍ നിന്നും വോട്ടിംഗ് യന്ത്രങ്ങള്‍ കണ്ടെത്തിയ വിഷയം പ്രധാന പ്രചാരണ വിഷയമാക്കുകയാണ് കോണ്‍ഗ്രസ്.
വിഷയമുന്നയിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ ഗുവഹട്ടിയില്‍ പ്രതിഷേധപ്രകടനം നടത്തി. എയുഡിഎഫിനും ബിപിഎഫിനും നിര്‍ണായക സ്വാധിനുള്ള മൂന്നാം മേഖലയില്‍ മഹാസഖ്യത്തിന് കടുത്ത ആത്മവിശ്വാസമുണ്ട്. എന്നാല്‍ ആദ്യ രണ്ട് ഘട്ടങ്ങളുടെയും സര്‍വേ ഫലങ്ങളുടെയും ആത്മവിശ്വാസത്തിലാണ് ബിജെപി.
അസമിലെ അടുത്ത സര്‍ക്കാര്‍ തൊപ്പിയും താടിയും ലുങ്കിയും ധരിക്കുന്നവര്‍ പിന്‍തുണക്കുന്നതാകുമെന്ന ബദറുദ്ദീന്‍ അജ്മലിന്റെ മകന്‍ അബ്ദുര്‍ റഹീമിന്റെ പരാമര്‍ശമാണ് ബിജെപിക്ക് ലഭിച്ച പുതിയ ആയുധം. ഹിമന്ദ ബിശ്വ ശര്‍മയുടെ പ്രചാരണ വിലക്ക് പകുതിയായി കുറച്ചിരുന്നു. ഹിമന്ദയുടെ മണ്ഡലമായ ജലുക് ബാഡി ഉള്‍പ്പെടെ മൂന്നിടങ്ങളില്‍ അമിത് ഷാ ഇന്ന് റാലി നടത്തും.
Story Highlights: assam, election
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here