Advertisement

ഹേസൽവുഡിന്റെ പിന്മാറ്റം; ബില്ലി സ്റ്റാൻലേക്കും റീസെ ടോപ്‌ലെയും ചെന്നൈയുടെ ഓഫറുകൾ നിരസിച്ചു എന്ന് റിപ്പോർട്ട്

April 4, 2021
Google News 2 minutes Read
Stanlake Topley reject CSK

ഓസീസ് പേസർ ജോസ് ഹേസൽവുഡ് പിന്മാറിയതോടെ ചെന്നൈ സൂപ്പർ കിംഗ്സ് കനത്ത പ്രതിസന്ധിയിലാണ്. ഹേസൽവുഡിനു പകരക്കാരനായി ടീമിലെത്തിക്കാൻ ശ്രമിച്ച ഓസീസ് താരം ബില്ലി സ്റ്റാൻലേക്കും ഇംഗ്ലീഷ് പേസർ റീസെ ടോപ്‌ലെയും ഓഫറുകൾ നിരസിച്ചത് ചെന്നൈക്ക് വീണ്ടും തിരിച്ചടിയായി. ഇന്ത്യയിലെ കൊവിഡ് കേസുകൾ ഉയരുന്നതിനാലാണ് ഇരുവരും ചെന്നൈ മുന്നോട്ടുവച്ച ഓഫറുകൾ നിരസിച്ചതെന്നാണ് സൂചന.

നിലവിൽ മൂന്ന് താരങ്ങൾക്കാണ് ഐപിഎൽ ക്യാമ്പിൽ കൊവിഡ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരം നിതീഷ് റാണയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നെങ്കിലും അദ്ദേഹം നെഗറ്റീവ് ആയെന്നാണ് സൂചന. ഡൽഹി ക്യാപിറ്റൽസ് ഓൾറൗണ്ടർ അക്സർ പട്ടേലും കൊവിഡ് ബാധിതനാണ്. ഇതോടൊപ്പം, മുംബൈ വാംഖഡെ സ്റ്റേഡിയത്തിലെ സ്റ്റാഫുകളിൽ ചിലർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇത്രയധികം കൊവിഡ് ബാധകൾ റിപ്പോർട്ട് ചെയ്തെങ്കിലും മത്സരങ്ങൾ ഇന്ത്യയിൽ തന്നെ നടത്തുമെന്നാണ് ബിസിസിഐ സൂചിപ്പിച്ചിരിക്കുന്നത്.

ഇത്തവണത്തെ ഐപിഎൽ മത്സരങ്ങൾ ഏപ്രിൽ 9ന് ആരംഭിക്കും. മുംബൈ ഇന്ത്യൻസും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിൽ ചെന്നൈയിലാണ് ഉദ്ഘാടന മത്സരം. 6 വേദികളിലായാണ് മത്സരങ്ങൾ നടക്കുക. ചെന്നൈയോടൊപ്പം, ബാംഗ്ലൂർ, മുംബൈ, ഡൽഹി, മുംബൈ, കൊൽക്കത്ത, അഹ്മദാബാദ് എന്നിവിടങ്ങളിലാണ് മത്സരങ്ങൾ. അഹ്മദാബാദിലെ മൊട്ടേരെ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ പ്ലേ ഓഫ് മത്സരങ്ങളാണ് കളിക്കുക. മെയ് 30നാണ് ഫൈനൽ.

Story Highlights: Billy Stanlake and Reece Topley reject offer from CSK

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here