തൃപ്പൂണിത്തുറയില്‍ ബിജെപി- യുഡിഎഫ് വോട്ട് കച്ചവടമുണ്ടാകും: എം സ്വരാജ്

k babu, m swaraj

എറണാകുളം തൃപ്പൂണിത്തുറയില്‍ ബിജെപി- യുഡിഎഫ് വോട്ട് കച്ചവടമുണ്ടാകുമെന്ന് എം സ്വരാജ് എംഎല്‍എ ട്വന്റിഫോറിനോട്. ഇക്കാര്യം യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ ബാബു തന്നെ തുറന്ന് പറഞ്ഞുവെന്നും സ്വരാജ്.

ബിജെപിക്ക് ഉള്ളത് പാര്‍ട്ടി വോട്ടുകളാണെന്നും നിഷ്പക്ഷ വോട്ടുകള്‍ ഇല്ലയെന്നും സ്വരാജ് പറഞ്ഞു.തൃപ്പൂണിത്തുറയില്‍ ഇടത് മുന്നണി തിളക്കമാര്‍ന്ന വിജയം നേടുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

അതേസമയം ബിജെപിക്ക് കഴിഞ്ഞ തവണ ലഭിച്ച നിഷ്പക്ഷ വോട്ടുകള്‍ ഇത്തവണ തനിക്ക് ലഭിക്കുമെന്ന് തൃപ്പൂണിത്തുറ നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ ബാബുവും ആത്മവിശ്വാസം പ്രകടിപ്പിച്ചു. വിശ്വാസ സംരക്ഷണത്തിന് യുഡിഎഫ് ഭരണത്തില്‍ വരണമെന്നും ശബരിമല സംബന്ധിച്ച് നിയമ നിര്‍മാണം നടത്താന്‍ യുഡിഎഫിന് മാത്രമേ കഴിയൂ എന്നും കെ ബാബു ട്വന്റിഫോറിനോട് പറഞ്ഞു.

Story Highlights: m swaraj, bjp, udf

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top