Advertisement

ചത്തീസ്ഗഢിലെ മാവോയിസ്റ്റ് ആക്രമണം; കൊല്ലപ്പെട്ട സൈനികരുടെ എണ്ണം 22 ആയി

April 4, 2021
Google News 2 minutes Read

ചത്തീസ്ഗഢിൽ കഴിഞ്ഞ ദിവസമുണ്ടായ മാവോയിസ്റ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ട സൈനികരുടെ എണ്ണം 22 ആയി. മുപ്പത്തിയൊന്നോളം സിആർപിഎഫ് ജവാന്മാർക്ക് പരുക്കേറ്റതായി സൂചനയുണ്ട്. ഏറ്റുമുട്ടലിൽ പതിനഞ്ച് മാവോയിസ്റ്റുകളെ വധിച്ചതായി റിപ്പോർട്ടുണ്ട്.

ഞായറാഴ്ച രണ്ട് ജവാന്മാരുടെ മൃതശരീരം കൂടി കണ്ടെടുത്തു. പരുക്കേറ്റ ജവാന്മാരെ ബിജാപുർ ആശുപത്രിയിലും ഏഴ് പേരെ റായ്പുർ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്നലെയാണ് ചത്തീസ്ഗഢിലെ ബിജാപൂരിൽ മാവോയിസ്റ്റ് ആക്രമണമുണ്ടായത്. സൈനികർ സഞ്ചരിച്ച ബസ് കുഴി ബോംബുവച്ച് മാവോയിസ്റ്റുകൾ തകർക്കുകയായിരുന്നു. വനമേഖലയിൽ അറ്റകുറ്റപ്പണികൾ നടക്കുകയായിരുന്ന ബർസൂർ-പള്ളി റോഡിലൂടെ സഞ്ചരിച്ച സൈന്യത്തിന്റെ ബസാണ് ആക്രമിക്കപ്പെട്ടത്. ഇരുപത്തിയഞ്ച് ജവാന്മാരാണ് ബസിലുണ്ടായിരുന്നത്. ഡ്രൈവർ ഉൾപ്പെ അഞ്ച് സൈനികർ ഇന്നലെ കൊല്ലപ്പെട്ടിരുന്നു.

Story Highlights: Chhattisgarh Maoist attack live updates: Death toll rises to 22

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here